---
title: "ബിരിയാണി മടുത്തോ? എങ്കിൽ ഇനി മിനിറ്റുകൾക്കുള്ളിൽ ചിക്കൻ മദ്ഹൂത്ത് പരീക്ഷിക്കാം; വീട്ടിലുണ്ടാക്കാം ഈസി അറബിക് സ്റ്റൈൽ!"
english_title: "How to prepare Chicken Madhoot"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345059/how-to-prepare-chicken-madhoot"
published_at: "2026-03-02T10:14:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a51a883a6a8_news5.jpg"
keywords: []
---

# ബിരിയാണി മടുത്തോ? എങ്കിൽ ഇനി മിനിറ്റുകൾക്കുള്ളിൽ ചിക്കൻ മദ്ഹൂത്ത് പരീക്ഷിക്കാം; വീട്ടിലുണ്ടാക്കാം ഈസി അറബിക് സ്റ്റൈൽ!

> **Lead Summary:** അറബ് നാടുകളിൽ വളരെ പ്രചാരമുള്ളതും രുചികരവുമായ ഒരു വിഭവമാണ് ചിക്കൻ മദ്ഹൂത്ത്. കുക്കറിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം മന്തിയിൽ നിന്നും ബിരിയാണിയിൽ നിന്നും വ്യത്യസ്തമായ ഒരു പ്രത്യേക രുചിയാണ് നൽകുന്നത്. 

## Article Content

അറബ് നാടുകളിൽ വളരെ പ്രചാരമുള്ളതും രുചികരവുമായ ഒരു വിഭവമാണ് ചിക്കൻ മദ്ഹൂത്ത്. കുക്കറിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം മന്തിയിൽ നിന്നും ബിരിയാണിയിൽ നിന്നും വ്യത്യസ്തമായ ഒരു പ്രത്യേക രുചിയാണ് നൽകുന്നത്. 

**ആവശ്യമായ ചേരുവകൾ:**

*ചിക്കൻ: 1 കിലോ (വലിയ കഷ്ണങ്ങളാക്കിയത്)*

*ബസുമതി അരി: 3 കപ്പ് (20 മിനിറ്റ് കുതിർത്തത്)*

*സവാള: 2 എണ്ണം (ചെറുതായി അരിഞ്ഞത്)*

*തക്കാളി: 2 എണ്ണം (അരിഞ്ഞത്)*

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ*

*പച്ചമുളക്: 3-4 എണ്ണം*

*ക്യാപ്സിക്കം: പകുതി (അരിഞ്ഞത്)*

*ഉണക്കനാരങ്ങ: 2 എണ്ണം*

*മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ*

*ഗരം മസാല: 1 ടേബിൾ സ്പൂൺ*

*കുരുമുളക് പൊടി: 1 ടീസ്പൂൺ*

*മല്ലിപ്പൊടി: 1 ടീസ്പൂൺ*

*കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ (ആവശ്യത്തിന്)*

*എണ്ണ/നെയ്യ്: ആവശ്യത്തിന്*

*ഉപ്പ്: ആവശ്യത്തിന്*

തയ്യാറാക്കുന്ന വിധം:

ഒരു പ്രഷർ കുക്കറിൽ എണ്ണയോ നെയ്യോ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് മുഴു മസാലകളും ഇട്ട് വഴറ്റുക. ശേഷം അരിഞ്ഞ സവാള ചേർത്ത് ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റണം. സവാള വഴന്നാൽ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക.

ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി ഉടയുന്നത് വരെ വേവിക്കുക.തക്കാളി വെന്തുകഴിഞ്ഞാൽ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, അറബിക് മസാല, ഉണക്കനാരങ്ങ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

കഴുകി വെച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ഇതിലേക്ക് ചേർത്ത് മസാലയുമായി നന്നായി പുരട്ടുക. അല്പം വെള്ളം ഒഴിച്ച് കുക്കർ അടച്ചുവെച്ച് 2 വിസിൽ വരുന്നത് വരെ വേവിക്കുക. കുക്കർ തുറന്ന ശേഷം ചിക്കനിലേക്ക് അളന്നു വെച്ചിരിക്കുന്ന വെള്ളം ഒഴിക്കുക.

വെള്ളം തിളച്ചു തുടങ്ങുമ്പോൾ കുതിർത്തു വെച്ചിരിക്കുന്ന ബസുമതി അരിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. കുക്കർ വീണ്ടും അടച്ച് ചെറിയ തീയിൽ ഒരു വിസിൽ വരുന്നത് വരെ വേവിക്കുക. വിസിൽ വന്ന ഉടനെ തീ അണച്ച്, കുക്കറിലെ ആവി തനിയെ പോകാൻ അനുവദിക്കുക.

കുക്കർ തുറന്ന ശേഷം പതുക്കെ ചോറ് ഇളക്കി യോജിപ്പിക്കുക. മുകളിൽ അല്പം മല്ലിയിലയോ വറുത്ത അണ്ടിപ്പരിപ്പോ ചേർക്കാം.രുചികരമായ ചിക്കൻ മദ്ഹൂത്ത് തയ്യാർ! ഇത് സാലഡ്, ചട്ണി എന്നിവയോടൊപ്പം കഴിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345059/how-to-prepare-chicken-madhoot)