---
title: "'കോടതി മുറിയിൽ വന്നിരുന്ന് ഉറങ്ങുകയാണ് പതിവ്'; ജഡ്ജിയുടെ പരാമർശത്തിനെതിരെ അതിജീവിതയുടെ അഭിഭാഷക; കോടതിയലക്ഷ്യ നടപടിക്ക് നീക്കം"
english_title: "Survivor's lawyer moves for contempt of court action against judge's remarks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345057/survivors-lawyer-moves-for-contempt-of-court-action-against-judges-remarks"
published_at: "2026-03-02T10:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5148a13b14_Survivors_lawyer_moves_for_contempt_of_court_action_against_judges_remarks.jpg"
keywords: []
---

# 'കോടതി മുറിയിൽ വന്നിരുന്ന് ഉറങ്ങുകയാണ് പതിവ്'; ജഡ്ജിയുടെ പരാമർശത്തിനെതിരെ അതിജീവിതയുടെ അഭിഭാഷക; കോടതിയലക്ഷ്യ നടപടിക്ക് നീക്കം

> **Lead Summary:** കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കാൻ അനുമതി തേടി ഇവർ അഡ്വക്കറ്റ് ജനറലിനെ സമീപിച്ചു. കോടതി മുറിയിൽ അതിജീവിതയുടെ അഭിഭാഷക വന്നിരുന്ന് ഉറങ്ങുകയാണ് പതിവെന്ന വിചാരണ കോടതി ജഡ്ജിയുടെ പരാമർശമാണ് നിയമപോരാട്ടത്തിന് കാരണമായത്.

## Article Content

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കാൻ അനുമതി തേടി ഇവർ അഡ്വക്കറ്റ് ജനറലിനെ സമീപിച്ചു. കോടതി മുറിയിൽ അതിജീവിതയുടെ അഭിഭാഷക വന്നിരുന്ന് ഉറങ്ങുകയാണ് പതിവെന്ന വിചാരണ കോടതി ജഡ്ജിയുടെ പരാമർശമാണ് നിയമപോരാട്ടത്തിന് കാരണമായത്.

ജഡ്ജിയുടെ ഈ പരാമർശം അങ്ങേയറ്റം അപകീർത്തികരമാണെന്നും നീതിന്യായ വ്യവസ്ഥയോടുള്ള അവഹേളനമാണെന്നുമാണ് ടി.ബി. മിനിയുടെ നിലപാട്. സത്യാവസ്ഥ ബോധ്യപ്പെടാനായി 2024 മുതലുള്ള വിചാരണ കോടതി നടപടികളുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കണമെന്നും അഡ്വക്കറ്റ് ജനറലിന് നൽകിയ അപേക്ഷയിൽ ആവശ്യപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345057/survivors-lawyer-moves-for-contempt-of-court-action-against-judges-remarks)