---
title: "കൂ​ട്ട​ഓ​ട്ട​ത്തി​നി​ടെ എ​സ്.​ഐ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു"
english_title: "SI dies after collapsing during rally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345041/si-dies-after-collapsing-during-rally"
published_at: "2026-03-02T09:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a504f754ce5_si_death.jpg"
keywords: []
---

# കൂ​ട്ട​ഓ​ട്ട​ത്തി​നി​ടെ എ​സ്.​ഐ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

> **Lead Summary:** **മം​ഗ​ളൂ​രു: ( **[www.truevisionnews.com]** ) ** കൂ​ട്ട​ഓ​ട്ട​ത്തി​നി​ടെ കു​ന്താ​പു​രം റൂ​റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ന​സീ​ർ ഹു​സൈ​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. സേ​ന​യി​ൽ ശാ​രീ​രി​ക ക്ഷ​മ​ത, സൈ​ബ​ർ അ​വ​ബോ​ധം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ‘ന​മ്മ പൊ​ലീ​സ് ന​മ്മ ഹെ​മ്മേ - ഫി​റ്റ്ന​സ് ഡ്രൈ​വ്-​ഫ്രീ ക​ർ​ണാ​ട​ക’ പ്ര​ചാ​ര​ണ മാ​ര​ത്ത​ണി​നി​ടെ​യാ​ണ് സം​ഭ​വം.

## Article Content

**മം​ഗ​ളൂ​രു: ( **[www.truevisionnews.com]** ) ** കൂ​ട്ട​ഓ​ട്ട​ത്തി​നി​ടെ കു​ന്താ​പു​രം റൂ​റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ന​സീ​ർ ഹു​സൈ​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. സേ​ന​യി​ൽ ശാ​രീ​രി​ക ക്ഷ​മ​ത, സൈ​ബ​ർ അ​വ​ബോ​ധം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ‘ന​മ്മ പൊ​ലീ​സ് ന​മ്മ ഹെ​മ്മേ - ഫി​റ്റ്ന​സ് ഡ്രൈ​വ്-​ഫ്രീ ക​ർ​ണാ​ട​ക’ പ്ര​ചാ​ര​ണ മാ​ര​ത്ത​ണി​നി​ടെ​യാ​ണ് സം​ഭ​വം.

നൂ​റു​ക​ണ​ക്കി​ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ട്ട​ത്ത​നി​ടെ ന​സീ​ർ ഹു​സൈ​ൻ ട്രാ​ക്കി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ചി​ക്ക​മ​ഗ​ളൂ​രു മു​ദി​ഗ​രെ സ്വ​ദേ​ശി​യാ​ണ്. കു​ന്താ​പു​രം സ​ബ് ഡി​വി​ഷ​നു കീ​ഴി​ൽ അ​മാ​സെ​ബൈ​ലു, കു​ന്താ​പു​രം, ബൈ​ന്ദൂ​ർ, കൊ​ല്ലൂ​ർ, ശ​ങ്ക​ര​നാ​രാ​യ​ണ തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷ​മാ​ണ് പൊ​ലീ​സ് സ​ർ​വീ​സി​ൽ ചേ​ർ​ന്ന​ത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345041/si-dies-after-collapsing-during-rally)