---
title: " 'ഒറ്റപേര് സഞ്ജു സാംസൺ'; സഞ്ജുവിനെ അഭിനന്ദിച്ച് വി ഡി സതീശൻ"
english_title: "T20 World Cup, victory for the Indian team, VD Satheesan congratulates Sanju Samson."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345024/t20-world-cup-victory-for-the-indian-team-vd-satheesan-congratulates-sanju-samson-new"
published_at: "2026-03-02T07:04:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a4e996a9ad0_vd.jpg"
keywords: []
---

#  'ഒറ്റപേര് സഞ്ജു സാംസൺ'; സഞ്ജുവിനെ അഭിനന്ദിച്ച് വി ഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം : **വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

## Article Content

**തിരുവനന്തപുരം : **വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

 ഒറ്റപേര് സഞ്ജു സാംസൺ എന്നാണ് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് ഇന്ത്യ തകർത്തിരിക്കുകയാണ്.

മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97*) ആണ് ഇന്ത്യയുടെ വിജയശിൽപി. വിൻഡീസിനെതിരെ കൂറ്റൻ സ്കോർ പിന്തുടർന്ന് വിജയിച്ചതിന് പിന്നാലെ ടി20 ലോകകപ്പിൽ പുതിയ ചരിത്രം കുറിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

അതേസമയം ലോകകപ്പ് സെമിയിലേക്ക് ഇന്ത്യയെ നയിച്ച മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ടെന്നും ആർക്കും തളർത്താനാകില്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാനാകട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345024/t20-world-cup-victory-for-the-indian-team-vd-satheesan-congratulates-sanju-samson-new)