---
title: "'നിങ്ങളുടെ കുഴിമാടത്തിൽ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ?'; ഖമനെയിയുടെ അന്ത്യം 'എലിയെപ്പോലെ'; ആ വൈറൽ യുവതി വീണ്ടും!"
english_title: "Khamenei's end 'like a rat'; That viral young woman is back!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344941/khameneis-end-like-a-rat-that-viral-young-woman-is-back"
published_at: "2026-03-01T12:42:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3e7ce74ac5_Khameneis_end_like_a_rat;_That_viral_young_woman_is_back.jpg"
keywords: []
---

# 'നിങ്ങളുടെ കുഴിമാടത്തിൽ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ?'; ഖമനെയിയുടെ അന്ത്യം 'എലിയെപ്പോലെ'; ആ വൈറൽ യുവതി വീണ്ടും!

> **Lead Summary:** > ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ട വാർത്തയ്ക്ക് പിന്നാലെ, ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രതീകമായ യുവതി ആഹ്ലാദപ്രകടനവുമായി രംഗത്ത്. ഖമനെയിയുടെ ചിത്രം കത്തിച്ച് അതിൽ നിന്നും സിഗരറ്റിന് തീ പകരുന്ന ചിത്രം പങ്കുവെച്ച് മുൻപ് അന്താരാഷ്ട്ര ശ്രദ്ധ നേടിയ 'മോർട്ടീഷ്യ ആഡംസ്' എന്ന ഇറാനിയൻ അഭയാർത്ഥിയാണ് രൂക്ഷമായ പ്രതികരണവുമായി എത്തിയത്. "ഞങ്ങൾ നിങ്ങളുടെ കുഴിമാടത്തിൽ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ?" എന്ന് ചോദിച്ച യുവതി, ഖമനെയിയുടെ അന്ത്യം ഒരു 'എലിയുടേത്' പോലെയാണെന്നും കുറിച്ചു. ഇറാനിലെ അടിച്ചമർത്തലുകൾക്കെതിരെ പോരാടുന്നവർക്കിടയിൽ ഈ യുവതിയുടെ ചിത്രം വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഖമനെയിയുടെ മരണത്തെ ഇറാനിലെ ഒരു വിഭാഗം പ്രക്ഷോഭകാരികൾ വിജയമായാണ് കാണുന്നതെന്നതിന്റെ സൂചനയായാണ് ഈ പ്രതികരണം വിലയിരുത്തപ്പെടുന്നത്

## Article Content

> ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ട വാർത്തയ്ക്ക് പിന്നാലെ, ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രതീകമായ യുവതി ആഹ്ലാദപ്രകടനവുമായി രംഗത്ത്. ഖമനെയിയുടെ ചിത്രം കത്തിച്ച് അതിൽ നിന്നും സിഗരറ്റിന് തീ പകരുന്ന ചിത്രം പങ്കുവെച്ച് മുൻപ് അന്താരാഷ്ട്ര ശ്രദ്ധ നേടിയ 'മോർട്ടീഷ്യ ആഡംസ്' എന്ന ഇറാനിയൻ അഭയാർത്ഥിയാണ് രൂക്ഷമായ പ്രതികരണവുമായി എത്തിയത്. "ഞങ്ങൾ നിങ്ങളുടെ കുഴിമാടത്തിൽ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ?" എന്ന് ചോദിച്ച യുവതി, ഖമനെയിയുടെ അന്ത്യം ഒരു 'എലിയുടേത്' പോലെയാണെന്നും കുറിച്ചു. ഇറാനിലെ അടിച്ചമർത്തലുകൾക്കെതിരെ പോരാടുന്നവർക്കിടയിൽ ഈ യുവതിയുടെ ചിത്രം വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഖമനെയിയുടെ മരണത്തെ ഇറാനിലെ ഒരു വിഭാഗം പ്രക്ഷോഭകാരികൾ വിജയമായാണ് കാണുന്നതെന്നതിന്റെ സൂചനയായാണ് ഈ പ്രതികരണം വിലയിരുത്തപ്പെടുന്നത്

ഇറാനിൽ താനൊരു വിമത ആയിരുന്നതിനാൽ തുർക്കിയിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും സുരക്ഷാ കാരണങ്ങളാൽ യഥാർത്ഥ പേര് വെളിപ്പെടുത്താൻ കഴിയില്ലെന്നും യുവതി വ്യക്തമാക്കി. ഇറാനിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും യുവതി പറഞ്ഞു. കാനഡയിൽ സ്റ്റുഡന്റ് വിസയിൽ എത്തിയ യുവതി നിലവിൽ ടൊറന്‍റോയിൽ താമസിക്കുന്നു എന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ ഇറാനിൽ അടുത്ത കാലത്ത് ആരംഭിച്ച പ്രതിഷേധം പിന്നീട് നേതൃത്വത്തിനെതിരായ വലിയ പ്രതിഷേധമായി മാറുകയായിരുന്നു. 'ഖമനെയിയുടെ അന്ത്യം' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി യുവാക്കളും മുതിർന്നവരും തെരുവിലിറങ്ങുകയായിരുന്നു. ഹിജാബ് നിയമങ്ങൾ ലംഘിച്ചും പൊതുമധ്യത്തിൽ മുടി പ്രദർശിപ്പിച്ചും സ്ത്രീകൾ പ്രതിഷേധിച്ചു. 2022ൽ മഹ്സ അമീനിയുടെ മരണത്തിന് ശേഷമുണ്ടായ പ്രതിഷേധങ്ങൾക്ക് സമാനമായ പ്രതിഷേധമാണ് അടുത്ത കാലത്ത് ഇറാനിൽ നടന്നത്. 'ഞാൻ ഭയപ്പെടുന്നില്ല, കഴിഞ്ഞ 47 വർഷമായി എന്‍റെ ജീവിതം മരിച്ചതിന് തുല്യമാണ്' എന്ന് വിളിച്ചു പറയുന്ന സ്ത്രീയുടെ വീഡിയോയും പുറത്തുവന്നിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344941/khameneis-end-like-a-rat-that-viral-young-woman-is-back)