---
title: "ആഭരണപ്രേമികൾക്ക് കനത്ത ആഘാതം: സ്വർണ്ണവിലയിൽ വൻ കുതിപ്പ്"
english_title: "Today's gold price"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344918/todays-gold-price"
published_at: "2026-03-01T11:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3d0d43edd2_golfd.jpg"
keywords: []
---

# ആഭരണപ്രേമികൾക്ക് കനത്ത ആഘാതം: സ്വർണ്ണവിലയിൽ വൻ കുതിപ്പ്

> **Lead Summary:** **കോഴിക്കോട്: **ലോകരാജ്യങ്ങൾക്കിടയിലെ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ സ്വർണ്ണവിപണിയെയും പിടിച്ചുലയ്ക്കുന്നു. സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് ഗ്രാമിന് 400 രൂപയും പവന് 3200 രൂപയും വര്‍ധിച്ചു. ഗ്രാമിന് 15,865 രൂപയും പവന് 1,26,920 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും വില കുതിച്ചിരുന്നു.

## Article Content

**കോഴിക്കോട്: **ലോകരാജ്യങ്ങൾക്കിടയിലെ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ സ്വർണ്ണവിപണിയെയും പിടിച്ചുലയ്ക്കുന്നു. സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് ഗ്രാമിന് 400 രൂപയും പവന് 3200 രൂപയും വര്‍ധിച്ചു. ഗ്രാമിന് 15,865 രൂപയും പവന് 1,26,920 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും വില കുതിച്ചിരുന്നു.

ഇന്നലെ രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്. ഇന്നത്തെ വര്‍ധനവോടെ രണ്ട് ദിവസം കൊണ്ട് 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും കുതിപ്പ് തുടങ്ങിയത്.

സംഘര്‍ഷ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറുകയായിരുന്നു. ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 5278 ഡോളര്‍ എന്ന നിലയിലെത്തി. വെള്ളി വില ട്രോയ് ഔണ്‍സിന് 93.72 ഡോളര്‍ എന്ന നിലയിലുമെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344918/todays-gold-price)