---
title: "നിമിഷങ്ങൾക്കുള്ളിൽ പ്രത്യാക്രമണം! അമേരിക്കൻ താവളങ്ങളും ഇസ്രായേലും ലക്ഷ്യം; ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നീക്കത്തിന് ഇറാൻ"
english_title: "Iran to launch largest military operation in history"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344910/iran-to-launch-largest-military-operation-in-history"
published_at: "2026-03-01T09:48:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3bed028907_Iran_to_launch_largest_military_operation_in_history.jpg"
keywords: []
---

# നിമിഷങ്ങൾക്കുള്ളിൽ പ്രത്യാക്രമണം! അമേരിക്കൻ താവളങ്ങളും ഇസ്രായേലും ലക്ഷ്യം; ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നീക്കത്തിന് ഇറാൻ

> **Lead Summary:** ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ കനത്ത യുദ്ധഭീതി പരത്തി ഇറാന്റെ മുന്നറിയിപ്പ്. ഇസ്രായേലിനും അമേരിക്കൻ സൈനിക താവളങ്ങൾക്കും എതിരെ 'അതിരൂക്ഷമായ' പ്രത്യാക്രമണം നടത്തുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രഖ്യാപിച്ചു. സായുധ സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക നടപടിക്കാണ് തങ്ങൾ ഒരുങ്ങുന്നതെന്നും നിമിഷങ്ങൾക്കുള്ളിൽ ആക്രമണം ആരംഭിക്കുമെന്നും ഐആർജിസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഖമനെയിയുടെ മരണത്തിന് പകരമായി ശത്രുക്കൾ ഇതുവരെ കാണാത്ത വിധത്തിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇറാന്റെ നിലപാട്.

## Article Content

ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ കനത്ത യുദ്ധഭീതി പരത്തി ഇറാന്റെ മുന്നറിയിപ്പ്. ഇസ്രായേലിനും അമേരിക്കൻ സൈനിക താവളങ്ങൾക്കും എതിരെ 'അതിരൂക്ഷമായ' പ്രത്യാക്രമണം നടത്തുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രഖ്യാപിച്ചു. സായുധ സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക നടപടിക്കാണ് തങ്ങൾ ഒരുങ്ങുന്നതെന്നും നിമിഷങ്ങൾക്കുള്ളിൽ ആക്രമണം ആരംഭിക്കുമെന്നും ഐആർജിസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഖമനെയിയുടെ മരണത്തിന് പകരമായി ശത്രുക്കൾ ഇതുവരെ കാണാത്ത വിധത്തിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇറാന്റെ നിലപാട്.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ ഐആർജിസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ആത്മീയ വിശുദ്ധിയിലും, വിശ്വാസദാർഢ്യത്തിലും, നേതൃപാടവത്തിലും, അഹങ്കാരികൾക്കെതിരെയുള്ള ധൈര്യത്തിലും, ദൈവത്തിന്റെ പാതയിലുള്ള ജിഹാദിനോടുള്ള പ്രതിബദ്ധതയിലും സമാനതകളില്ലാത്ത ഒരു മഹാനായ നേതാവിനെയാണ് തങ്ങൾക്ക് നഷ്ടമായതെന്ന് ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ സഹകരണത്തോടെ അമേരിക്ക നടത്തിയ 'എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിലാണ് ഖമനെയിയും ഇറാൻ പ്രതിരോധ മന്ത്രിയും ഉന്നത സൈനിക ഉ​ദ്യോ​ഗസ്ഥരും ഉൾപ്പെടെ കൊല്ലപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344910/iran-to-launch-largest-military-operation-in-history)