---
title: "സ്വന്തം ഓഫീസിൽ വെച്ച് ഖമനെയി കൊല്ലപ്പെട്ടു; ഇറാൻ്റെ മോചനത്തിന് സമയമായെന്ന് റെസ പഹ്‌ലവി, ട്രംപിന് നന്ദി"
english_title: "Reza Pahlavi thanks Trump for saying it's time for Iran's liberation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344908/reza-pahlavi-thanks-trump-for-saying-its-time-for-irans-liberation"
published_at: "2026-03-01T09:33:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3bbf695734_Reza_Pahlavi_thanks_Trump_for_saying_its_time_for_Irans_liberation.jpg"
keywords: []
---

# സ്വന്തം ഓഫീസിൽ വെച്ച് ഖമനെയി കൊല്ലപ്പെട്ടു; ഇറാൻ്റെ മോചനത്തിന് സമയമായെന്ന് റെസ പഹ്‌ലവി, ട്രംപിന് നന്ദി

> **Lead Summary:** ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ശനിയാഴ്ച പുലർച്ചെ സ്വന്തം ഓഫീസിൽ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇറാന് മേൽ ശക്തമായ സൈനിക ആക്രമണം തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. കൃത്യതയാർന്നതും വേഗതയേറിയതുമായ നീക്കങ്ങളാണ് നടത്തുന്നതെന്നും ഈ ആഴ്ചയിലുടനീളം സൈനിക നടപടി തുടരുമെന്നും അമേരിക്ക അറിയിച്ചു. മിഡിൽ ഈസ്റ്റിൽ പൂർണ്ണ സമാധാനം കൈവരിക്കുന്നത് വരെ പിന്മാറില്ലെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

## Article Content

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ശനിയാഴ്ച പുലർച്ചെ സ്വന്തം ഓഫീസിൽ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇറാന് മേൽ ശക്തമായ സൈനിക ആക്രമണം തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. കൃത്യതയാർന്നതും വേഗതയേറിയതുമായ നീക്കങ്ങളാണ് നടത്തുന്നതെന്നും ഈ ആഴ്ചയിലുടനീളം സൈനിക നടപടി തുടരുമെന്നും അമേരിക്ക അറിയിച്ചു. മിഡിൽ ഈസ്റ്റിൽ പൂർണ്ണ സമാധാനം കൈവരിക്കുന്നത് വരെ പിന്മാറില്ലെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ ചരിത്രത്തിലില്ലാത്ത വിധം തിരിച്ചടി നൽകുമെന്ന് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈനിക താവളങ്ങളും ഇസ്രയേലുമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഐആർജിസി വ്യക്തമാക്കി.

ഇറാൻ്റെ മോചനത്തിനുള്ള സമയമാണിതെന്ന് മുൻ ഷാ ഭരണാധികാരിയുടെ മകൻ റെസ പഹ്‌ലവി പ്രതികരിച്ചു. നടപടിക്ക് ട്രംപിനോട് നന്ദി അറിയിച്ച അദ്ദേഹം, ജനാധിപത്യപരമായ ഒരു ഇറാന് വേണ്ടിയുള്ള പദ്ധതികൾ തയ്യാറാണെന്നും കൂട്ടിച്ചേർത്തു.

ഇസ്രയേൽ- അമേരിക്ക സൈനിക നീക്കത്തിലാണ് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാനും ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ആയത്തുള്ള ഖമനെയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാനിലെ തസ്നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് ഇറാൻ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഇറാൻ ടിവിയും ഖമനെയിയുടെ മരണം സ്ഥിരീകരിച്ചു.

ഖമനെയിയുടെ മരണത്തെ തുടര്‍ന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ അവധിയും പ്രഖ്യാപിച്ചു. ഇറാൻ വിപ്ലവത്തിന്‍റെ അമരക്കാരൻ അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ചെന്നാണ് കാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. പടിഞ്ഞാറൻ അധിനിവേശത്തിനെതിരെ ഇസ്ലാമിക ലോകത്തിന്‍റെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു അദ്ദേഹമെന്ന് ഇറാൻ ഭരണകൂടം അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344908/reza-pahlavi-thanks-trump-for-saying-its-time-for-irans-liberation)