---
title: "അതിജീവനത്തിന്റെ പുതിയ അധ്യായം; വയനാട് ടൗൺഷിപ്പ് മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും"
english_title: "A new chapter of survival; Chief Minister to dedicate Wayanad Township to the nation today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344906/a-new-chapter-of-survival-chief-minister-to-dedicate-wayanad-township-to-the-nation-today"
published_at: "2026-03-01T08:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3b1a68f6ec_12.jpg"
keywords: []
---

# അതിജീവനത്തിന്റെ പുതിയ അധ്യായം; വയനാട് ടൗൺഷിപ്പ് മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

> **Lead Summary:** **കൽപ്പറ്റ: **മുണ്ടക്കൈ-ചൂരൽമലയിലെ അതിജീവിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പ് ഇന്ന് ഉദ്ഘാടനം ചെയ്യും. എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കിയ ടൗൺഷിപ്പിലെ ആദ്യഘട്ട 178 വീടുകളുടെ താക്കോൽദാനം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുനിർത്തുമെന്ന സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ സാക്ഷാത്കാരമാണിത്.

## Article Content

**കൽപ്പറ്റ: **മുണ്ടക്കൈ-ചൂരൽമലയിലെ അതിജീവിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പ് ഇന്ന് ഉദ്ഘാടനം ചെയ്യും. എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കിയ ടൗൺഷിപ്പിലെ ആദ്യഘട്ട 178 വീടുകളുടെ താക്കോൽദാനം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുനിർത്തുമെന്ന സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ സാക്ഷാത്കാരമാണിത്.

അത്യാധുനികമായ നിർമ്മാണ രീതികളാണ് ഈ ടൗൺഷിപ്പിന്റെ പ്രത്യേകത. ഭൂകമ്പത്തെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള 'ഷിയർ വാൾ' സാങ്കേതികവിദ്യയും കരുത്തുറ്റ ആർ.സി.സി ഫ്രെയിംഡ് സ്ട്രക്ചറും ഉപയോഗിച്ചാണ് ഓരോ വീടും നിർമ്മിച്ചിരിക്കുന്നത്. സോളിഡ് ബ്ലോക്കുകൾ ഉപയോഗിച്ചുള്ള ദൃഢമായ ഭിത്തികളും പ്ലിംത്ത്-റൂഫ് ബീമുകളും നിർമ്മിതികൾക്ക് അചഞ്ചലമായ കരുത്ത് നൽകുന്നു. സുരക്ഷിതവും മാന്യവുമായ ജീവിതസൗകര്യം ഉറപ്പാക്കുന്നതിനൊപ്പം അതിജീവനത്തിന്റെ ആധുനിക മാതൃക കൂടിയാണ് ഈ ടൗൺഷിപ്പ്.

ചടങ്ങിൽ പങ്കാളികളാകാൻ മുഖ്യമന്ത്രി മുഴുവൻ ജനങ്ങളെയും ക്ഷണിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി മുതൽ തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് വയനാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതിജീവിതരുടെ പുതിയ സ്വപ്നങ്ങൾക്ക് ചിറകു നൽകുന്ന ഈ നിമിഷം കാണാൻ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344906/a-new-chapter-of-survival-chief-minister-to-dedicate-wayanad-township-to-the-nation-today)