---
title: "ട്രംപിനെതിരെ അമേരിക്കയിൽ ജനരോഷം; ഇറാൻ ആക്രമണത്തിൽ വൈറ്റ് ഹൗസിന് മുന്നിൽ വൻ പ്രതിഷേധം"
english_title: "Massive protest in front of the White House over Iran attack."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344900/massive-protest-in-front-of-the-white-house-over-iran-attack"
published_at: "2026-03-01T08:13:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3a837d3a5e_8.jpg"
keywords: []
---

# ട്രംപിനെതിരെ അമേരിക്കയിൽ ജനരോഷം; ഇറാൻ ആക്രമണത്തിൽ വൈറ്റ് ഹൗസിന് മുന്നിൽ വൻ പ്രതിഷേധം

> **Lead Summary:** **വാഷിംഗ്ടൺ: **ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത സൈനിക നീക്കത്തിനെതിരെ അമേരിക്കൻ നഗരങ്ങളിൽ ശക്തമായ പ്രതിഷേധം.

## Article Content

**വാഷിംഗ്ടൺ: **ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത സൈനിക നീക്കത്തിനെതിരെ അമേരിക്കൻ നഗരങ്ങളിൽ ശക്തമായ പ്രതിഷേധം.

ടെഹ്‌റാനിൽ നടന്ന വ്യോമാക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന് മുന്നിലും ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലും ആയിരങ്ങൾ തടിച്ചുകൂടിയത്.

പരമോന്നത നേതാവ് ഖമനേയി കൊല്ലപ്പെട്ടുവെന്ന ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റും പ്രതിഷേധാഗ്നി പടരാൻ കാരണമായി.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടികൾ ഫാസിസ്റ്റ് സ്വഭാവമുള്ളതാണെന്നും കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

> "ഇറാൻ്റെ മേലുള്ള ആക്രമണം നിയമവിരുദ്ധമാണ്", "ട്രംപ് യുദ്ധക്കൊതിയൻ" തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധങ്ങളിൽ ഉയർന്നു. ഇസ്രായേലുമായി ചേർന്ന് ട്രംപ് നടത്തുന്ന ഈ സൈനിക നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ജനങ്ങളുടെ പക്ഷം.

ശനിയാഴ്ച ലോസ് ഏഞ്ചൽസ്, ചിക്കാഗോ, മിയാമി, ബോസ്റ്റൺ തുടങ്ങി പത്തോളം പ്രമുഖ നഗരങ്ങളിൽ വൻ പ്രകടനങ്ങൾ നടന്നു. ഞായറാഴ്ചയും വിവിധ നഗരങ്ങളിൽ പ്രതിഷേധ പരിപാടികൾ തുടരുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. സ്വന്തം നാട്ടിൽ നിന്നുയരുന്ന ഈ ജനരോഷം ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344900/massive-protest-in-front-of-the-white-house-over-iran-attack)