---
title: "ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം"
english_title: "Iran's Supreme Leader Ayatollah Ali Khamenei confirmed dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344898/irans-supreme-leader-ayatollah-ali-khamenei-confirmed-dead"
published_at: "2026-03-01T08:02:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3a54da1306_5.jpg"
keywords: []
---

# ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

> **Lead Summary:** **ടെൽ അവീവ്/ടെഹ്‌റാൻ: **ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഖാംനഈ രക്തസാക്ഷിത്വം വഹിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനാണ് ലോകത്തെ അറിയിച്ചത്.

## Article Content

**ടെൽ അവീവ്/ടെഹ്‌റാൻ: **ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഖാംനഈ രക്തസാക്ഷിത്വം വഹിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനാണ് ലോകത്തെ അറിയിച്ചത്.

അദ്ദേഹത്തിൻ്റെ നിര്യാണത്തെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ഒരാഴ്ചത്തേക്ക് എല്ലാ സർക്കാർ ഓഫീസുകൾക്കും അവധി നൽകിയിട്ടുണ്ട്. 1989 മുതൽ ഇറാന്റെ ആത്മീയവും രാഷ്ട്രീയവുമായ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു ഖാംനഈ.

ഖാംനഈ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേലും നേരത്തെ അവകാശപ്പെട്ടിരുന്നുവെങ്കിലും ഇറാൻ ഇത് നിഷേധിച്ചു വരികയായിരുന്നു.

എന്നാൽ നിലവിലെ സാഹചര്യത്തിൽ മരണം സ്ഥിരീകരിക്കാൻ ടെഹ്‌റാൻ നിർബന്ധിതരായി. വസതിക്ക് നേരെയുണ്ടായ ശക്തമായ ആക്രമണത്തിൽ ഖാംനഈയുടെ മകൾ, മരുമകൻ, കൊച്ചുമകൻ എന്നിവരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ഇസ്രായേൽ സൈന്യത്തിന്റെ ലക്ഷ്യസ്ഥാനങ്ങളുടെ മുൻഗണനാ പട്ടികയിൽ ഖാംനഈയുടെ പേര് പരസ്യമായി ഉണ്ടായിരുന്നില്ലെങ്കിലും, രഹസ്യമായ നീക്കത്തിലൂടെ അദ്ദേഹത്തെ വധിച്ചെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയായാണ് ഈ വിയോഗം വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344898/irans-supreme-leader-ayatollah-ali-khamenei-confirmed-dead)