---
title: "അജിത് പവാറിന്റെ മരണം; വിമാനാപകടത്തിന് കാരണം ബാരാമതിയിലെ കുറഞ്ഞ കാഴ്ചപരിധിയും"
english_title: "Ajit Pawar's death; Low visibility in Baramati also a reason for the plane crash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344884/ajit-pawars-death-low-visibility-in-baramati-also-a-reason-for-the-plane-crash"
published_at: "2026-02-28T23:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a328ca72c01_24.jpg"
keywords: []
---

# അജിത് പവാറിന്റെ മരണം; വിമാനാപകടത്തിന് കാരണം ബാരാമതിയിലെ കുറഞ്ഞ കാഴ്ചപരിധിയും

> **Lead Summary:** **മുംബൈ: **എൻസിപി അധ്യക്ഷനും മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്ത്. അപകടം നടന്ന ജനുവരി 28-ന് ബാരാമതി വിമാനത്താവളത്തിൽ കാഴ്ചപരിധി അതീവ കുറവായിരുന്നുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. അജിത് പവാർ, അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ, രണ്ട് പൈലറ്റുമാർ എന്നിവരടക്കം അഞ്ചുപേരുടെ ജീവനാണ് ഈ ദുരന്തത്തിൽ നഷ്ടമായത്.

## Article Content

**മുംബൈ: **എൻസിപി അധ്യക്ഷനും മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്ത്. അപകടം നടന്ന ജനുവരി 28-ന് ബാരാമതി വിമാനത്താവളത്തിൽ കാഴ്ചപരിധി അതീവ കുറവായിരുന്നുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. അജിത് പവാർ, അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ, രണ്ട് പൈലറ്റുമാർ എന്നിവരടക്കം അഞ്ചുപേരുടെ ജീവനാണ് ഈ ദുരന്തത്തിൽ നഷ്ടമായത്.

മുംബൈയിൽ നിന്നും ബാരാമതിയിലേക്ക് വരികയായിരുന്ന വിഎസ്ആർ വെഞ്ചേഴ്സിന്റെ 'ലിയർജെറ്റ് 45' വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിനായി താഴ്ന്നു പറക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാവുകയും റൺവേയിലേക്ക് തകർന്നു വീഴുകയുമായിരുന്നു. നിലംപതിച്ച ഉടൻ തന്നെ വിമാനത്തിന് തീപിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. വിമാനത്താവളത്തിലെ പ്രതികൂല കാലാവസ്ഥയും പുകമഞ്ഞുമാണ് അപകടത്തിന് പ്രധാന കാരണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344884/ajit-pawars-death-low-visibility-in-baramati-also-a-reason-for-the-plane-crash)