---
title: "തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ"
english_title: "Grade SI of Thrikkunnapuzha Police Station found hanging"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344874/grade-si-of-thrikkunnapuzha-police-station-found-hanging"
published_at: "2026-02-28T21:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3159481f5f_dead.jpg"
keywords: []
---

# തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **ആലപ്പുഴ : തൃ**ക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പി.എസ്.ഹരികുമാറിനെ രാമപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉടൻ തന്നെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

## Article Content

**ആലപ്പുഴ : തൃ**ക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പി.എസ്.ഹരികുമാറിനെ രാമപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉടൻ തന്നെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിൽ ഗ്രേഡ് സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. സഹപ്രവർത്തകർക്കിടയിൽ മികച്ച ഉദ്യോഗസ്ഥനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344874/grade-si-of-thrikkunnapuzha-police-station-found-hanging)