---
title: "ഇറാൻ പരമോന്നത നേതാവിന്റെ വസതിക്ക് നേരെ ആക്രമണം; ഖമനയി സുരക്ഷിതനെന്ന് റിപ്പോർട്ട്"
english_title: "Attack on Iran's Supreme Leader's residence; Khamenei safe, report says"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344864/attack-on-irans-supreme-leaders-residence-khamenei-safe-report-says"
published_at: "2026-02-28T20:57:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a309acca00a_14.jpg"
keywords: []
---

# ഇറാൻ പരമോന്നത നേതാവിന്റെ വസതിക്ക് നേരെ ആക്രമണം; ഖമനയി സുരക്ഷിതനെന്ന് റിപ്പോർട്ട്

> **Lead Summary:** ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ ലക്ഷ്യമിട്ട് ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി തകർന്നതായി റിപ്പോർട്ട്.

## Article Content

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ ലക്ഷ്യമിട്ട് ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി തകർന്നതായി റിപ്പോർട്ട്.

തെഹ്‌റാനിലെ വസതി പൂർണ്ണമായും തകർന്നതായി വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ആക്രമണ സമയത്ത് ഖമനയി വസതിയിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ നേരത്തെ മാറ്റിയിരുന്നതായും രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച തെഹ്‌റാനിൽ നടന്ന ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം ഖമനയിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഉൾപ്പെടെയുള്ള ഉന്നത നേതാക്കളായിരുന്നുവെന്ന് ഇസ്രയേൽ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

എന്നാൽ പ്രസിഡന്റ് സുരക്ഷിതനാണെന്നും അദ്ദേഹത്തിന് പരിക്കുകളൊന്നുമില്ലെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) അറിയിച്ചു.

ഇറാൻ ഭരണകൂടത്തിന്റെ ആത്മവിശ്വാസം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംയുക്ത നീക്കം നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. മേഖലയിൽ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344864/attack-on-irans-supreme-leaders-residence-khamenei-safe-report-says)