---
title: "തെറിവിളി ചോദ്യം ചെയ്തതിൽ വൈരാഗ്യം...; വടകരയിൽ വീട്ടമ്മയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി"
english_title: "A complaint has been filed in Vadakara that a housewife was allegedly beaten up by her neighbor."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344836/a-complaint-has-been-filed-in-vadakara-that-a-housewife-was-allegedly-beaten-up-by-her-neighbor"
published_at: "2026-02-28T17:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2d4219746d_arresthand.jpg"
keywords: []
---

# തെറിവിളി ചോദ്യം ചെയ്തതിൽ വൈരാഗ്യം...; വടകരയിൽ വീട്ടമ്മയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി

> **Lead Summary:** **കോഴിക്കോട് : **വടകരയിൽ വീട്ടമയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. മടപ്പള്ളി അറക്കൽ മാളിയേക്കൽ പറമ്പിൽ പുഷ്പയെ അയൽവാസി അറക്കൽ മാളിയേക്കൽ പറമ്പിൽ ശ്രീജിത്താണ് കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.

## Article Content

**കോഴിക്കോട് : **വടകരയിൽ വീട്ടമയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. മടപ്പള്ളി അറക്കൽ മാളിയേക്കൽ പറമ്പിൽ പുഷ്പയെ അയൽവാസി അറക്കൽ മാളിയേക്കൽ പറമ്പിൽ ശ്രീജിത്താണ് കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.

നിരന്തരം തെറി പറയുന്നത് ചോദ്യം ചെയ്തത്തിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം. തലയ്ക്ക് ആഴത്തിൽ മുറിവുണ്ട്. കഴുത്തിന് പിന്നിലും കൈയ്യിലും വെട്ടേറ്റ ഇവരെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസ് സംഭവസ്ഥലത്ത് നിന്ന് ഇയാളെ പിടികൂടി. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ ചോമ്പാൽ എസ് ഐ ടി. സുനിൽ കുമാറിന്റെ നേതൃത്യത്തിലുള്ള സംഘം സംഭവ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344836/a-complaint-has-been-filed-in-vadakara-that-a-housewife-was-allegedly-beaten-up-by-her-neighbor)