---
title: "കഠിനമായ പീരിയഡ്‌സ് വേദനയ്ക്ക് വിട; ആർത്തവസമയത്ത് സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്"
english_title: "These are the foods that women must eat during menstruation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344821/these-are-the-foods-that-women-must-eat-during-menstruation"
published_at: "2026-02-28T15:51:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2c200bc48c_These_are_the_foods_that_women_must_eat_during_menstruation.jpg"
keywords: []
---

# കഠിനമായ പീരിയഡ്‌സ് വേദനയ്ക്ക് വിട; ആർത്തവസമയത്ത് സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

> **Lead Summary:** ആർത്തവകാലം മിക്ക സ്ത്രീകൾക്കും ശാരീരികവും മാനസികവുമായ അസ്വസ്ഥതകളുടെ സമയമാണ്. കഠിനമായ വയറുവേദന, ബ്ലോട്ടിങ്ങ് (വയറു വീർക്കുന്ന അവസ്ഥ), മൂഡ് സ്വിങ്ങ്സ്, അമിതമായ ക്ഷീണം എന്നിവ പലരെയും തളർത്താറുണ്ട്. എന്നാൽ ഈ സമയത്ത് കഴിക്കുന്ന ഭക്ഷണങ്ങളിൽ കൃത്യമായ നിയന്ത്രണവും ശ്രദ്ധയും പുലർത്തിയാൽ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സാധിക്കും.

## Article Content

ആർത്തവകാലം മിക്ക സ്ത്രീകൾക്കും ശാരീരികവും മാനസികവുമായ അസ്വസ്ഥതകളുടെ സമയമാണ്. കഠിനമായ വയറുവേദന, ബ്ലോട്ടിങ്ങ് (വയറു വീർക്കുന്ന അവസ്ഥ), മൂഡ് സ്വിങ്ങ്സ്, അമിതമായ ക്ഷീണം എന്നിവ പലരെയും തളർത്താറുണ്ട്. എന്നാൽ ഈ സമയത്ത് കഴിക്കുന്ന ഭക്ഷണങ്ങളിൽ കൃത്യമായ നിയന്ത്രണവും ശ്രദ്ധയും പുലർത്തിയാൽ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സാധിക്കും.

ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് ആർത്തവകാലത്തെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും. അയൺ, മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഈ സമയത്ത് നിർബന്ധമായും ഉൾപ്പെടുത്തണം.

ഇലക്കറികൾ

ശരീരത്തിൽ നിന്ന് രക്തം നഷ്ടപ്പെടുന്നതോടൊപ്പം അയണും നഷ്ടമാകുന്നു. ചീര, കേൽ തുടങ്ങിയ ഇലക്കറികൾ ഇരുമ്പ് ധാരാളം അടങ്ങിയവയാണ്. ഇവയിൽ നാരുകളും മഗ്നീഷ്യവും ധാരാളമുണ്ട്. ഇവ ശക്തിയും ഊർജവും ഏകും. ആർത്തവകാലത്ത് ഇലക്കറികൾ കഴിക്കാം.

കൊഴുപ്പുള്ള മത്സ്യങ്ങൾ

മത്സ്യങ്ങളിലടങ്ങിയ ഒമേഗ 3 ഇൻഫ്ലമേഷൻ കുറയ്ക്കുകയും ആർത്തവ വേദന അകറ്റുകയും ചെയ്യും. ആർത്തവ സമയത്തെ ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന മനോനില (mood) യിലുണ്ടാകുന്ന മാറ്റം ഇല്ലാതാക്കാനും ഇത് സഹായിക്കും. ആർത്തവസമയത്തോടടുപ്പിച്ച് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കൊഴുപ്പുള്ള മത്സ്യങ്ങൾ കഴിക്കാൻ ശ്രദ്ധിക്കാം.

വാഴപ്പഴം

വാഴപ്പഴത്തിൽ പൊട്ടാസ്യവും വൈറ്റമിൻ ബി 6 ഉം ധാരാളമുണ്ട്. ഇവ ബ്ലോട്ടിങ്ങ് തടയുകയും േപശീവേദന അകറ്റുകയും ചെയ്യും. ജലാംശം ധാരാളമടങ്ങിയ തണ്ണിമത്തനും ഓറഞ്ചും ശരീരത്തിലെ ജലാംശം നിലനിർത്താനും ക്ഷീണമകറ്റാനും സഹായിക്കും.

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിൽ മഗ്നീഷ്യം ധാരാളമുണ്ട്. ഇത് ആർത്തവവേദന അകറ്റുകയും സെറോടോണിന്റെ അളവ് കൂട്ടി മനോനില മെച്ചപ്പെടുത്തുകയും ചെയ്യും. 70 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ചോക്ലേറ്റുകൾ തെരഞ്ഞെടുക്കാം.

യോഗര്‍ട്ട്, ടോഫു

ടോഫുവിൽ അയൺ, മഗ്നീഷ്യം, കാൽസ്യം ഇവയുണ്ട്. യോഗർട്ടിലും ധാരാളം കാൽസ്യവും പ്രോബയോട്ടിക്കുകളും ഉണ്ട്. പഴങ്ങൾ ധാരാളം ചേർത്ത് യോഗർട്ട് കഴിക്കുന്നത് ഗുണം ചെയ്യും.

പെപ്പർമിന്റ് ടീ

ആർത്തവകാല അസ്വസ്ഥതകൾ അകറ്റാൻ പെപ്പർമിന്റ് ടീ സഹായിക്കും. ചായ പോലുള്ള ചൂട് പാനീയങ്ങൾ ആർത്തവ വേദന അകറ്റും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344821/these-are-the-foods-that-women-must-eat-during-menstruation)