---
title: "ക്രിസ്പിയാണ്, രുചികരമാണ്; ഇതാ സിമ്പിൾ ചിക്കൻ കട്ലറ്റ് റെസിപ്പി"
english_title: "chicken cutlet recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344812/chicken-cutlet-recipe"
published_at: "2026-02-28T15:32:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2bddc10ad1_4.jpg"
keywords: []
---

# ക്രിസ്പിയാണ്, രുചികരമാണ്; ഇതാ സിമ്പിൾ ചിക്കൻ കട്ലറ്റ് റെസിപ്പി

> **Lead Summary:** **ചാ**യയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ ഏറ്റവും നല്ലൊരു വിഭവമാണ് ചിക്കൻ കട്ലറ്റ്. കുറഞ്ഞ ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ ഇത് എളുപ്പത്തിൽ തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ കട്ലറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്നോക്കിയാലോ.

## Article Content

**ചാ**യയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ ഏറ്റവും നല്ലൊരു വിഭവമാണ് ചിക്കൻ കട്ലറ്റ്. കുറഞ്ഞ ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ ഇത് എളുപ്പത്തിൽ തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ കട്ലറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്നോക്കിയാലോ.

**ചേരുവകൾ****

*ചിക്കൻ: 250 ഗ്രാം*

*ഉരുളക്കിഴങ്ങ്: 2 എണ്ണം*

*സവാള: 2 എണ്ണം*

*ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ*

*പച്ചമുളക്: 3 എണ്ണം*

*പൊടികൾ: മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, കുരുമുളക് പൊടി*

*മുട്ട: 1 എണ്ണം*

*ബ്രെഡ് ക്രംബ്സ്: ആവശ്യത്തിന്*

*ഉപ്പ്, എണ്ണ, കറിവേപ്പില: പാകത്തിന്*

തയ്യാറാക്കുന്ന വിധം**

ആദ്യം വേവിച്ച ചിക്കൻ എല്ലില്ലാതെ ചെറിയ കഷ്ണങ്ങളാക്കി മാറ്റുക. ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, കുരുമുളക് പൊടി എന്നിവ ചേർത്ത് ഇളക്കുക. ശേഷം ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് പുഴുങ്ങി ഉടച്ചു വെച്ച ഉരുളക്കിഴങ്ങ് കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഈ കൂട്ട് ചൂടാറിയ ശേഷം ചെറിയ ഉരുളകളാക്കി പരത്തിയെടുക്കുക. ഓരോന്നായി മുട്ടയിൽ മുക്കിയ ശേഷം ബ്രെഡ് ക്രംബ്സിൽ പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344812/chicken-cutlet-recipe)