---
title: "ഇനി കടയിൽ നിന്ന് വാങ്ങേണ്ട; റെസ്റ്റോറന്റ് സ്റ്റൈൽ ക്രീമി മയോണൈസ് മിനിറ്റുകൾക്കുള്ളിൽ വീട്ടിലുണ്ടാക്കാം!"
english_title: "How to make restaurant-style mayonnaise"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344808/how-to-make-restaurant-style-mayonnaise"
published_at: "2026-02-28T15:21:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2bb001be58_news202.jpg"
keywords: []
---

# ഇനി കടയിൽ നിന്ന് വാങ്ങേണ്ട; റെസ്റ്റോറന്റ് സ്റ്റൈൽ ക്രീമി മയോണൈസ് മിനിറ്റുകൾക്കുള്ളിൽ വീട്ടിലുണ്ടാക്കാം!

> **Lead Summary:** **[**നല്ല ക്രീമി പരുവത്തിലുള്ള മയോണൈസ് വളരെ എളുപ്പത്തിൽ മിക്സി ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാം. കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഫ്രഷ് ആയി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

## Article Content

**[**നല്ല ക്രീമി പരുവത്തിലുള്ള മയോണൈസ് വളരെ എളുപ്പത്തിൽ മിക്സി ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാം. കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഫ്രഷ് ആയി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ**

*മുട്ട: 1 എണ്ണം *

*സൺഫ്ലവർ ഓയിൽ: 1 കപ്പ് *

*വെളുത്തുള്ളി: 2 അല്ലി *

*നാരങ്ങാനീര്: 1 ടീസ്പൂൺ*

*കടുക് പൊടി: 1/4 ടീസ്പൂൺ (നിർബന്ധമില്ല)*

*പഞ്ചസാര: 1/2 ടീസ്പൂൺ*

*ഉപ്പ്: ആവശ്യത്തിന്*

*കുരുമുളക് പൊടി: 1/4 ടീസ്പൂൺ*

**തയ്യാറാക്കുന്ന വിധം**

മിക്സിയുടെ ചെറിയ ജാർ എടുക്കുക. ജാറിൽ ഒട്ടും നനവില്ലെന്ന് ഉറപ്പുവരുത്തുക. ഇതിലേക്ക് മുട്ട, വെളുത്തുള്ളി, നാരങ്ങാനീര് (അല്ലെങ്കിൽ വിനാഗിരി), പഞ്ചസാര, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർക്കുക.

ആദ്യം അര കപ്പ് ഓയിൽ മാത്രം ഇതിലേക്ക് ഒഴിക്കുക. മിക്സി അടിച്ചെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം: തുടർച്ചയായി അടിക്കാതെ, 'പൾസ്' (Pulse) മോഡിൽ 2-3 സെക്കൻഡ് വീതം 4-5 തവണ അടിച്ചെടുക്കുക.

മിശ്രിതം ഒന്ന് യോജിച്ചു വരുമ്പോൾ ബാക്കിയുള്ള അര കപ്പ് ഓയിൽ കൂടി ഒഴിച്ച് വീണ്ടും പൾസ് ചെയ്യുക.നല്ല കട്ടിയുള്ള ക്രീം പരുവമായി മാറുന്നത് വരെ ഇത്തരത്തിൽ പൾസ് ചെയ്താൽ മയോണൈസ് തയ്യാർ!

മിക്സി സ്പീഡിൽ തുടർച്ചയായി അടിച്ചാൽ ചൂട് കാരണം മയോണൈസ് ലായനി പോലെ ഉരുകിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ പൾസ് ചെയ്യുന്നത് തന്നെയാണ് നല്ലത്. വീട്ടിൽ തയ്യാറാക്കുന്ന മയോണൈസിൽ പ്രിസർവേറ്റീവ്സ് ഇല്ലാത്തതുകൊണ്ട് 2-3 ദിവസത്തിനുള്ളിൽ ഉപയോഗിച്ചു തീർക്കുന്നതാണ് ഉചിതം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344808/how-to-make-restaurant-style-mayonnaise)