---
title: "ഉണ്ണിയപ്പം കല്ലുപോലെയാകുന്നുണ്ടോ? എങ്കിൽ ഈ അളവുകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ; പഞ്ഞിപോലെയുള്ള ഉണ്ണിയപ്പം റെഡി!"
english_title: "The fluffy unniyappam is ready"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344794/the-fluffy-unniyappam-is-ready"
published_at: "2026-02-28T14:38:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2b128beb45_The_fluffy_unniyappam_is_ready.jpg"
keywords: []
---

# ഉണ്ണിയപ്പം കല്ലുപോലെയാകുന്നുണ്ടോ? എങ്കിൽ ഈ അളവുകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ; പഞ്ഞിപോലെയുള്ള ഉണ്ണിയപ്പം റെഡി!

> **Lead Summary:** മലയാളിയുടെ നാലുമണി പലഹാരങ്ങളിൽ എന്നും രാജാവാണ് ഉണ്ണിയപ്പം. ആവി പറക്കുന്ന ചായക്കൊപ്പം കഴിക്കാൻ പുറംഭാഗം നല്ല മൊരിഞ്ഞതും ഉള്ളിൽ പൂവുപോലെ മൃദുവായതുമായ ഉണ്ണിയപ്പം ഉണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട. കുട്ടിക്കാലത്തെ അവധിക്കാല ഓർമ്മകളിലേക്കും തറവാട്ടിലെ അടുക്കളമുറ്റത്തെ മണത്തിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ നാടൻ വിഭവം വീട്ടിൽ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

മലയാളിയുടെ നാലുമണി പലഹാരങ്ങളിൽ എന്നും രാജാവാണ് ഉണ്ണിയപ്പം. ആവി പറക്കുന്ന ചായക്കൊപ്പം കഴിക്കാൻ പുറംഭാഗം നല്ല മൊരിഞ്ഞതും ഉള്ളിൽ പൂവുപോലെ മൃദുവായതുമായ ഉണ്ണിയപ്പം ഉണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട. കുട്ടിക്കാലത്തെ അവധിക്കാല ഓർമ്മകളിലേക്കും തറവാട്ടിലെ അടുക്കളമുറ്റത്തെ മണത്തിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ നാടൻ വിഭവം വീട്ടിൽ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ:**

പച്ചരി: 2 കപ്പ്

ശർക്കര: 400 ഗ്രാം

പാളയൻകോടൻ പഴം: 2 എണ്ണം

തേങ്ങാക്കൊത്ത്: അര കപ്പ്

എള്ള്: 1 ടീസ്പൂൺ

ഏലയ്ക്കാപ്പൊടി: അര ടീസ്പൂൺ

നെയ്യ്: വറുക്കാൻ ആവശ്യത്തിന്

വെളിച്ചെണ്ണ: പൊരിക്കാൻ

**തയ്യാറാക്കുന്ന വിധം:**

പച്ചരി നന്നായി കഴുകി 4-5 മണിക്കൂർ കുതിർക്കാൻ വെക്കുക. ശേഷം വെള്ളം പൂർണ്ണമായും കളയുക.

ശർക്കര അല്പം വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചെടുക്കുക. ഇത് ചൂടാറാൻ അനുവദിക്കണം.

കുതിർത്ത അരിയും ശർക്കരപ്പാനിയും പഴവും ചേർത്ത് നന്നായി അരച്ചെടുക്കുക. അധികം വെള്ളം ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ചീനച്ചട്ടിയിൽ അല്പം നെയ്യൊഴിച്ച് തേങ്ങാക്കൊത്തും എള്ളും പൊൻനിറമാകുന്നത് വരെ വറുത്ത് മാവിൽ ചേർക്കുക. കൂടെ ഏലയ്ക്കാപ്പൊടിയും ചേർത്ത് ഇളക്കുക.

മാവ് കുറഞ്ഞത് 6-8 മണിക്കൂർ വശ്രമിക്കാൻ വെക്കുക. എങ്കിൽ മാത്രമേ ഉണ്ണിയപ്പം നല്ല സോഫ്റ്റ് ആയി കിട്ടുകയുള്ളൂ.

ഉണ്ണിയപ്പച്ചട്ടിയിൽ വെളിച്ചെണ്ണ (അല്പം നെയ്യും ചേർക്കാം) ഒഴിച്ച് ചൂടാകുമ്പോൾ മാവ് ഒഴിച്ച് രണ്ട് വശവും മൊരിച്ചെടുക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344794/the-fluffy-unniyappam-is-ready)