---
title: "ലോക്കർ ഉടമകൾ ശ്രദ്ധിക്കുക! പുതിയ സുരക്ഷാ ചട്ടങ്ങളുമായി എച്ച്‌ഡിഎഫ്‌സി ബാങ്ക്; വാടകയും വർധിപ്പിച്ചു"
english_title: "HDFC comes up with new locker security norms"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344772/hdfc-comes-up-with-new-locker-security-norms"
published_at: "2026-02-28T13:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2a23ef0db1_news13.jpg"
keywords: []
---

# ലോക്കർ ഉടമകൾ ശ്രദ്ധിക്കുക! പുതിയ സുരക്ഷാ ചട്ടങ്ങളുമായി എച്ച്‌ഡിഎഫ്‌സി ബാങ്ക്; വാടകയും വർധിപ്പിച്ചു

> **Lead Summary:** **[** ബാങ്ക് ലോക്കർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വർദ്ധിച്ചുവരുന്ന ബാങ്ക് മോഷണങ്ങളുടെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന ഈ പരിഷ്കാരങ്ങൾ അനുസരിച്ച്, ഇനി മുതൽ ലോക്കർ തുറക്കാൻ താക്കോലിനോടൊപ്പം ബയോമെട്രിക് ഒതന്റിക്കേഷനും നിർബന്ധമാകും.

## Article Content

**[** ബാങ്ക് ലോക്കർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വർദ്ധിച്ചുവരുന്ന ബാങ്ക് മോഷണങ്ങളുടെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന ഈ പരിഷ്കാരങ്ങൾ അനുസരിച്ച്, ഇനി മുതൽ ലോക്കർ തുറക്കാൻ താക്കോലിനോടൊപ്പം ബയോമെട്രിക് ഒതന്റിക്കേഷനും നിർബന്ധമാകും.

ആധാർ അധിഷ്ഠിതമായ വിരലടയാളമോ ഐറിസ് സ്കാനോ പരിശോധിച്ച ശേഷം മാത്രമായിരിക്കും ഉപഭോക്താക്കളെ ലോക്കർ റൂമിലേക്ക് പ്രവേശിക്കാൻ അനുവദിക്കുക. ലോക്കറുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനും സുരക്ഷ ഉറപ്പാക്കാനുമായി ലോക്കർ റൂമിന് പുറത്ത് സ്ഥിരമായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

സുരക്ഷാ ക്രമീകരണങ്ങൾക്കൊപ്പം ലോക്കർ വാടകയിലും ബാങ്ക് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2026 ഏപ്രിൽ 1 മുതൽ മെട്രോ നഗരങ്ങളിലെ ലോക്കറുകൾക്ക് പുതിയ നിരക്ക് നിലവിൽ വരും. ഇതനുസരിച്ച് ചെറിയ ലോക്കറുകൾക്ക് 5,000 രൂപയും വലിയ ലോക്കറുകൾക്ക് 15,000 രൂപയുമായിരിക്കും വാർഷിക വാടക.

ലോക്കർ കരാറുകളിൽ ഒപ്പിടാത്തവർ എത്രയും വേഗം അത് പൂർത്തിയാക്കണമെന്നും ബാങ്ക് നിർദ്ദേശിക്കുന്നു. ലോക്കറുകളിൽ ആഭരണങ്ങളും രേഖകളും മാത്രം സൂക്ഷിക്കണമെന്നും പണമോ ആയുധങ്ങളോ ലഹരിവസ്തുക്കളോ വെക്കാൻ പാടില്ലെന്നും ഉപഭോക്താക്കൾ ഓർക്കേണ്ടതുണ്ട്.

കൂടാതെ, ബാങ്കിന്റെ വീഴ്ച മൂലം ലോക്കറിലെ സാധനങ്ങൾക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ വാടകയുടെ നൂറ് മടങ്ങ് വരെ നഷ്ടപരിഹാരം നൽകാൻ ആർബിഐ നിയമപ്രകാരം ബാങ്ക് ബാധ്യസ്ഥരാണെന്ന കാര്യവും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344772/hdfc-comes-up-with-new-locker-security-norms)