---
title: "വിൻഡീസിനെതിരെ ഇന്ത്യക്ക് നാളെ 'ക്വാർട്ടർ' പോരാട്ടം; കുൽദീപ് തിരിച്ചെത്തിയേക്കും, ദുബെ പുറത്തേക്ക്?"
english_title: "India to face West Indies in 'quarter' match tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344768/india-to-face-west-indies-in-quarter-match-tomorrow"
published_at: "2026-02-28T13:30:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2a0d25f2fc_news12.jpg"
keywords: []
---

# വിൻഡീസിനെതിരെ ഇന്ത്യക്ക് നാളെ 'ക്വാർട്ടർ' പോരാട്ടം; കുൽദീപ് തിരിച്ചെത്തിയേക്കും, ദുബെ പുറത്തേക്ക്?

> **Lead Summary:** **കൊൽക്കത്ത: [ **ടി20 ലോകകപ്പിലെ സെമി ഫൈനൽ സാധ്യതകൾ നിർണ്ണയിക്കുന്ന സുപ്രധാന പോരാട്ടത്തിൽ നാളെ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടും. ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഈ മത്സരം ജയിക്കുന്നവർക്ക് സെമി ടിക്കറ്റ് ഉറപ്പാക്കാം എന്നതിനാൽ ഇതൊരു വെർച്വൽ ക്വാർട്ടർ ഫൈനൽ പോരാട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

## Article Content

**കൊൽക്കത്ത: [ **ടി20 ലോകകപ്പിലെ സെമി ഫൈനൽ സാധ്യതകൾ നിർണ്ണയിക്കുന്ന സുപ്രധാന പോരാട്ടത്തിൽ നാളെ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടും. ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഈ മത്സരം ജയിക്കുന്നവർക്ക് സെമി ടിക്കറ്റ് ഉറപ്പാക്കാം എന്നതിനാൽ ഇതൊരു വെർച്വൽ ക്വാർട്ടർ ഫൈനൽ പോരാട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും സിംബാബ്‌വെയ്‌ക്കെതിരായ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ വിൻഡീസിന്റെ കരുത്തുറ്റ ബാറ്റിംഗ് നിരയെ നേരിടാൻ പ്ലേയിംഗ് ഇലവനിൽ നിർണ്ണായക മാറ്റങ്ങൾ വരുത്താൻ ഇന്ത്യൻ മാനേജ്‌മെന്റ് ഒരുങ്ങുകയാണ്.

കഴിഞ്ഞ മത്സരങ്ങളിൽ ആറാം ബൗളറുടെ റോളിൽ എത്തിയ ശിവം ദുബെ റൺസ് വിട്ടുകൊടുക്കുന്നതിൽ നിയന്ത്രണമില്ലാത്തത് ടീമിനെ ആശങ്കയിലാക്കുന്നുണ്ട്. അതിനാൽ, ദുബെയ്ക്ക് പകരം സ്പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ ഉൾപ്പെടുത്തി ബൗളിംഗ് നിര ശക്തിപ്പെടുത്താനാണ് സാധ്യത.

ഈഡൻ ഗാർഡൻസിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ കുൽദീപിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് ഗുണകരമാകുമെങ്കിലും ബാറ്റിംഗ് നിരയുടെ ആഴം കുറയുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ വാഷിംഗ്ടൺ സുന്ദറിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ബാറ്റിംഗിൽ സഞ്ജു സാംസണും അഭിഷേക് ശർമ്മയും തന്നെയാകും ഓപ്പണർമാരായി എത്തുക.

മൂന്നാം നമ്പറിൽ ഇഷാൻ കിഷനും പിന്നാലെ സൂര്യകുമാർ യാദവ്, ഹാർദ്ദിക് പാണ്ഡ്യ എന്നിവരും എത്തുന്നതോടെ മികച്ചൊരു ബാറ്റിംഗ് വെടിക്കെട്ടാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344768/india-to-face-west-indies-in-quarter-match-tomorrow)