---
title: "സ്വത്വം തേടി മൃഗങ്ങളിലേക്ക്; എന്താണ് കൗമാരക്കാർക്കിടയിൽ പടരുന്ന ‘തേരിയൻ’ ട്രെൻഡ്?"
english_title: "What is the 'Therian' trend"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344766/what-is-the-therian-trend"
published_at: "2026-02-28T13:23:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a29f7f6e2a5_news11.jpg"
keywords: []
---

# സ്വത്വം തേടി മൃഗങ്ങളിലേക്ക്; എന്താണ് കൗമാരക്കാർക്കിടയിൽ പടരുന്ന ‘തേരിയൻ’ ട്രെൻഡ്?

> **Lead Summary:** **[ **മനുഷ്യരെന്ന സ്വത്വത്തിൽ നിന്ന് മാറി തങ്ങൾ മൃഗങ്ങളാണെന്ന് വിശ്വസിക്കുന്ന 'തേരിയൻ' ട്രെൻഡ് അർജന്റീനയിലെ കൗമാരക്കാർക്കിടയിൽ വ്യാപകമാകുന്നു.

## Article Content

**[ **മനുഷ്യരെന്ന സ്വത്വത്തിൽ നിന്ന് മാറി തങ്ങൾ മൃഗങ്ങളാണെന്ന് വിശ്വസിക്കുന്ന 'തേരിയൻ' ട്രെൻഡ് അർജന്റീനയിലെ കൗമാരക്കാർക്കിടയിൽ വ്യാപകമാകുന്നു.

ബ്യൂണസ് ഐറിസിലെ പാർക്കുകൾ കേന്ദ്രീകരിച്ച് വന്യമൃഗങ്ങളുടെ മാസ്കുകളും കൃത്രിമ വാലുകളും ധരിച്ച് നാലുകാലിൽ ഇഴഞ്ഞും ഓടിയും സമയം ചെലവഴിക്കുന്ന യുവാക്കളുടെ കാഴ്ചകൾ ഇപ്പോൾ ലോകശ്രദ്ധ നേടുകയാണ്.

തങ്ങൾ മാനസികമായോ ആത്മീയമായോ മനുഷ്യരല്ലെന്നും ഒരു പ്രത്യേക മൃഗത്തിന്റെ സ്വഭാവമാണ് തങ്ങൾക്കുള്ളതെന്നുമാണ് ഈ വിഭാഗം അവകാശപ്പെടുന്നത്. ടിക് ടോക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വിചിത്രമായ ജീവിതരീതി പിന്തുടരുന്നത്.

ബെൽജിയൻ മലിനോയിസ് ഇനം നായയായി സ്വയം അടയാളപ്പെടുത്തുന്ന അഗുവാര എന്ന പെൺകുട്ടിയാണ് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്. നായകളുടെ കണക്കനുസരിച്ചുള്ള പ്രായം വെളിപ്പെടുത്തുന്ന ഇവർ, ചില നിമിഷങ്ങളിൽ തങ്ങൾ പൂർണ്ണമായും മൃഗമായി മാറുന്നുവെന്ന് വിശ്വസിക്കുന്നു.

സാധാരണ ജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായാണ് കൗമാരക്കാർ ഇതിനെ കാണുന്നതെങ്കിലും, സ്വന്തം വ്യക്തിത്വം മറന്നുള്ള ഇത്തരം രീതികൾ ഭാവിയിൽ ഗുരുതരമായ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

യാഥാർത്ഥ്യബോധം നഷ്ടപ്പെടുന്ന ഇത്തരം ട്രെൻഡുകളെ ജാഗ്രതയോടെ സമീപിക്കണമെന്നാണ് വിദഗ്ധ പക്ഷം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344766/what-is-the-therian-trend)