---
title: "എട്ടാം ക്ലാസ് സാമൂഹികശാസ്ത്ര പുസ്തകം പിൻവലിച്ചു; പേജുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് കർശന നിർദ്ദേശം"
english_title: "Class 8th Social Science textbook withdrawn"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344755/class-8th-social-science-textbook-withdrawn"
published_at: "2026-02-28T12:31:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a29309444ab_news8.jpg"
keywords: []
---

# എട്ടാം ക്ലാസ് സാമൂഹികശാസ്ത്ര പുസ്തകം പിൻവലിച്ചു; പേജുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് കർശന നിർദ്ദേശം

> **Lead Summary:** **ന്യുഡൽഹി: [ **എൻസിഇആർടിയുടെ എട്ടാം ക്ലാസ് പാഠപുസ്തകം സുപ്രീം കോടതി നിരോധിച്ചതിനെത്തുടർന്ന് വിറ്റഴിക്കപ്പെട്ട പുസ്തകങ്ങൾ അടിയന്തരമായി തിരിച്ചുവിളിക്കുന്നു.

## Article Content

**ന്യുഡൽഹി: [ **എൻസിഇആർടിയുടെ എട്ടാം ക്ലാസ് പാഠപുസ്തകം സുപ്രീം കോടതി നിരോധിച്ചതിനെത്തുടർന്ന് വിറ്റഴിക്കപ്പെട്ട പുസ്തകങ്ങൾ അടിയന്തരമായി തിരിച്ചുവിളിക്കുന്നു.

'എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്' എന്ന സാമൂഹികശാസ്ത്ര പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗമാണ് വിവാദ അധ്യായങ്ങൾ ഉൾപ്പെട്ടതിനെത്തുടർന്ന് പിൻവലിക്കാൻ എൻസിഇആർടി നിർദ്ദേശിച്ചത്.

കോടതി സംവിധാനത്തിലെ അഴിമതിയെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തിയതാണ് കോടതിയുടെ കടുത്ത നടപടിക്ക് കാരണമായത്. ഈ പുസ്തകത്തിന്റെ പേജുകളോ ചിത്രങ്ങളോ സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെക്കരുതെന്നും നിലവിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളവ ഉടൻ നീക്കം ചെയ്യണമെന്നും എൻസിഇആർടി കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ആകെ അച്ചടിച്ച 2.25 ലക്ഷം കോപ്പികളിൽ 38 എണ്ണമാണ് വിറ്റുപോയത്. ഇതിൽ 16 കോപ്പികൾ ഇതിനോടകം തിരികെ ലഭിച്ചു. ബാക്കിയുള്ളവ കൈവശമുള്ളവരെ കണ്ടെത്താനായി യുപിഐ ഇടപാടുകൾ വഴി ബാങ്കുകളെ ബന്ധപ്പെട്ടുവരികയാണ്.

പാഠപുസ്തകം പരിശോധിച്ച സമിതിയിൽ നിയമവിദഗ്ധരുടെ അഭാവമുണ്ടായതാണ് ഇത്തരം വീഴ്ചകൾക്ക് കാരണമായതെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണം. നേരത്തെ ഏഴാം ക്ലാസിലെ പുസ്തകങ്ങളിലും സമാനമായ രീതിയിൽ നിയമനിർമ്മാണ സഭകളിലെയും ജനാധിപത്യ സംവിധാനത്തിലെയും അഴിമതിയെക്കുറിച്ച് പ്രതിപാദിച്ചിരുന്നു.

പുതിയ സാഹചര്യത്തിൽ എൻസിഇആർടി സ്റ്റോറുകളിൽ നിന്നുള്ള പുസ്തക വിതരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344755/class-8th-social-science-textbook-withdrawn)