---
title: "കണ്ണൂരുകാരുടെ സ്വന്തം 'കോക്ടെയ്‌ൽ' മാജിക്; തണുപ്പും മധുരവും നിറഞ്ഞ ആ രഹസ്യക്കൂട്ട് ഇതാ"
english_title: "How to prepare Kannur cocktail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344753/how-to-prepare-kannur-cocktail"
published_at: "2026-02-28T12:22:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a291b976904_news7.jpg"
keywords: []
---

# കണ്ണൂരുകാരുടെ സ്വന്തം 'കോക്ടെയ്‌ൽ' മാജിക്; തണുപ്പും മധുരവും നിറഞ്ഞ ആ രഹസ്യക്കൂട്ട് ഇതാ

> **Lead Summary:** **[ **കണ്ണൂരിലെ കൂൾബാറുകളിൽ ഏറെ പ്രശസ്തമായ ഒന്നാണ് 'കണ്ണൂർ കോക്ടെയ്ൽ'. പലതരം ഫ്രൂട്ട് ജ്യൂസുകളും പാലും ചേർത്തുള്ള ഒരു ഹെൽത്തി ഡ്രിങ്കാണിത്. ഇത് വീട്ടിൽ എളുപ്പത്തിൽ എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.

## Article Content

**[ **കണ്ണൂരിലെ കൂൾബാറുകളിൽ ഏറെ പ്രശസ്തമായ ഒന്നാണ് 'കണ്ണൂർ കോക്ടെയ്ൽ'. പലതരം ഫ്രൂട്ട് ജ്യൂസുകളും പാലും ചേർത്തുള്ള ഒരു ഹെൽത്തി ഡ്രിങ്കാണിത്. ഇത് വീട്ടിൽ എളുപ്പത്തിൽ എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

*പപ്പായ : 1 കപ്പ് *

*ആപ്പിൾ: 1 എണ്ണം*

*പാല്: 2 കപ്പ് *

*പഞ്ചസാര: ആവശ്യത്തിന്*

*ഐസ് ക്രീം (വാനില): 2 സ്കൂപ്പ്*

*ബൂസ്റ്റ് അല്ലെങ്കിൽ ഹോർലിക്സ്: 1 ടേബിൾ സ്പൂൺ*

*ഈന്തപ്പഴം, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി: അലങ്കരിക്കാൻ*

**തയ്യാറാക്കുന്ന വിധം**

ആദ്യം പപ്പായ കഷ്ണങ്ങളും ആവശ്യത്തിന് പഞ്ചസാരയും അല്പം പാലും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. അടുത്തതായി ആപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ബാക്കിയുള്ള പാലും പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കുക.

ഇനി ഒരു വലിയ ഗ്ലാസ് എടുത്ത് അതിലേക്ക് ആദ്യം തയ്യാറാക്കി വെച്ച പപ്പായ ജ്യൂസ് ഒഴിക്കുക. അതിന് മുകളിലായി ആപ്പിൾ ജ്യൂസ് സാവധാനം ഒഴിക്കുക. ഇതിന് മുകളിലായി ഒരു സ്കൂപ്പ് വാനില ഐസ് ക്രീം വെക്കുക.

അവസാനമായി ഇതിനു മുകളിൽ അല്പം ബൂസ്റ്റ് അല്ലെങ്കിൽ ഹോർലിക്സ് വിതറാം. മുറിച്ചുവെച്ച ഈന്തപ്പഴവും അണ്ടിപ്പരിപ്പും ചേർത്ത് തണുപ്പോടെ വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344753/how-to-prepare-kannur-cocktail)