---
title: "സ്വകാര്യ ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച്ച നടത്തി വികെ ശ്രീകണ്ഠൻ; ദൃശ്യങ്ങൾ പുറത്ത്, സൗഹൃദ സംഭാഷണമെന്ന് എംപി"
english_title: "VK Sreekandan meets Rahul Mangkootatil at a private hotel footage released MP wants friendly talks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344748/vk-sreekandan-meets-rahul-mangkootatil-at-a-private-hotel-footage-released-mp-wants-friendly-talks"
published_at: "2026-02-28T12:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a28e9759506_rahul_meet_up.jpg"
keywords: []
---

# സ്വകാര്യ ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച്ച നടത്തി വികെ ശ്രീകണ്ഠൻ; ദൃശ്യങ്ങൾ പുറത്ത്, സൗഹൃദ സംഭാഷണമെന്ന് എംപി

> **Lead Summary:** **പത്തനംതിട്ട: ( **[www.truevisionnews.com]** ) **കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും പാലക്കാട് എംപി വി കെ ശ്രീകണ്ഠനും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. അടൂരിലെ സ്വകാര്യ ഹോട്ടലിൽ ആയിരുന്നു കൂടിക്കാഴ്ച. ദീർഘനേരം നീണ്ടുനിന്നതായിരുന്നു കൂടിക്കാഴ്ച്ച. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ഒട്ടേറെ രാഷ്ട്രീയ മാനങ്ങളുണ്ട്.

## Article Content

**പത്തനംതിട്ട: ( **[www.truevisionnews.com]** ) **കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും പാലക്കാട് എംപി വി കെ ശ്രീകണ്ഠനും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. അടൂരിലെ സ്വകാര്യ ഹോട്ടലിൽ ആയിരുന്നു കൂടിക്കാഴ്ച. ദീർഘനേരം നീണ്ടുനിന്നതായിരുന്നു കൂടിക്കാഴ്ച്ച. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ഒട്ടേറെ രാഷ്ട്രീയ മാനങ്ങളുണ്ട്.

വികെ ശ്രീകണ്ഠനുമായുള്ള കൂടിക്കാഴ്ച്ച യാദൃശ്ചികമായ കണ്ടുമുട്ടലാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അവിചാരിതമായ കണ്ടുമുട്ടലായിരുന്നുവെന്ന് വികെ ശ്രീകണ്ഠനും പ്രതികരിച്ചു. രാഹുലിൻ്റെ വീടിന് തൊട്ടടുത്തുള്ള ഹോട്ടലിലാണ് കൂടിക്കാഴ്ച്ച നടന്നത്.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പുതുയു​ഗ യാത്രയ്ക്ക് എത്തിയപ്പോൾ നേരം വൈകിയതിനാൽ ഇറങ്ങിയതാണെന്നും രാഹുലിനെ കണ്ടപ്പോൾ മിണ്ടാതെ പോകാൻ ആകില്ലെന്നുമായിരുന്നു ശ്രീകണ്ഠൻ്റെ പ്രതികരണം. സൗഹൃദം പങ്കുവെക്കലായിരുന്നുവെന്നും ശ്രീകണ്ഠൻ പറയുന്നുണ്ട്. പത്തനംതിട്ടയിൽ പര്യടനം പൂർത്തിയാക്കി കൊല്ലം ജില്ലയിലേക്ക് കടന്നിരിക്കുകയാണ് പുതുയു​ഗ യാത്ര. ഇതിനിടയിൽ നടത്തിയ കൂടിക്കാഴ്ച്ച രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുമെന്ന് ഉറപ്പാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344748/vk-sreekandan-meets-rahul-mangkootatil-at-a-private-hotel-footage-released-mp-wants-friendly-talks)