---
title: "പിഞ്ചുകുഞ്ഞിനോട് ക്രൂരത....! രണ്ടര വയസസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്;  ഡി.എം.കെ യൂത്ത് വിങ് പ്രവർത്തകൻ അറസ്റ്റിൽ"
english_title: "DMK Youth Wing activist arrested in rape and murder case of two-and-a-half-year-old girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344704/dmk-youth-wing-activist-arrested-in-rape-and-murder-case-of-two-and-a-half-year-old-girl-new"
published_at: "2026-02-28T10:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2749fd6764_arrest.jpg"
keywords: []
---

# പിഞ്ചുകുഞ്ഞിനോട് ക്രൂരത....! രണ്ടര വയസസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്;  ഡി.എം.കെ യൂത്ത് വിങ് പ്രവർത്തകൻ അറസ്റ്റിൽ

> **Lead Summary:** **ചെന്നൈ: **കൃഷ്ണഗിരിയിൽ രണ്ടര വയസ്സ് ​പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഡി. എം. കെ യൂത്ത് വിങ് പ്രവർത്തകൻ പെരിയനായകൻ അറസ്റ്റിൽ. പെരിയനായകനൊപ്പം താമസിക്കുകയായിരുന്ന യുവതിയുടെ മകളാണ് കൊല്ലപ്പെട്ടത്.

## Article Content

**ചെന്നൈ: **കൃഷ്ണഗിരിയിൽ രണ്ടര വയസ്സ് ​പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഡി. എം. കെ യൂത്ത് വിങ് പ്രവർത്തകൻ പെരിയനായകൻ അറസ്റ്റിൽ. പെരിയനായകനൊപ്പം താമസിക്കുകയായിരുന്ന യുവതിയുടെ മകളാണ് കൊല്ലപ്പെട്ടത്.

ഭർത്താവുമായി വേർപിരിഞ്ഞ് ക​ഴിയുകയായിരുന്നു യുവതി. കഴിഞ്ഞ ഡിസംബറിൽ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ​​പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ പിതാവ് പൊലീസിനെ സമീപിച്ചതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്.

പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ആന്തരിക അവയവങ്ങളിൽ മുറിവുകളുള്ളതായി കണ്ടെത്തി. അതേസമയം ​പൊലീസി​ന്റെ ചോദ്യം ചെയ്യലിൽ താൻ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പെരിനായകൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോക്സോ കേസും കൊലപതകക്കുറ്റവും ചുമത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പൊലീസ് ​വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ പെരിനായകനെ അറസ്റ്റ് ചെയ്തത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിൽ സർക്കാറിന് വീഴ്ച പറ്റിയെന്ന് ​പ്രതിപക്ഷം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344704/dmk-youth-wing-activist-arrested-in-rape-and-murder-case-of-two-and-a-half-year-old-girl-new)