---
title: "രാത്രികാല പട്രോളിങ്ങിനിടെ കുടുങ്ങി; ടിനി ടോമിന്റെ മകൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ് "
english_title: "Actor Tini Tom's son arrested with ganja"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344697/actor-tini-toms-son-arrested-with-ganja-new"
published_at: "2026-02-28T09:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a26b87ce8bd_Actor_Tini_Toms_son_arrested_with_ganja.jpg"
keywords: []
---

# രാത്രികാല പട്രോളിങ്ങിനിടെ കുടുങ്ങി; ടിനി ടോമിന്റെ മകൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ് 

> **Lead Summary:** തൃപ്പൂണിത്തുറ: രാത്രികാല പട്രോളിങ്ങിനിടെ കഞ്ചാവുമായി പിടിയിലായ ചലച്ചിത്ര താരം ടിനി ടോമിന്റെ മകൻ ആദം ഉൾപ്പെടെയുള്ള മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി ഏകദേശം എട്ടേമുക്കാലോടെ തൃപ്പൂണിത്തുറ അമ്പലമുകളിനടുത്ത് ഇരുമ്പനത്തുനിന്നാണ് ആദം, അമിത്, കാർത്തിക് എന്നിവരെ ഹിൽപാലസ് പോലീസ് കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും നാല് ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

## Article Content

തൃപ്പൂണിത്തുറ: രാത്രികാല പട്രോളിങ്ങിനിടെ കഞ്ചാവുമായി പിടിയിലായ ചലച്ചിത്ര താരം ടിനി ടോമിന്റെ മകൻ ആദം ഉൾപ്പെടെയുള്ള മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി ഏകദേശം എട്ടേമുക്കാലോടെ തൃപ്പൂണിത്തുറ അമ്പലമുകളിനടുത്ത് ഇരുമ്പനത്തുനിന്നാണ് ആദം, അമിത്, കാർത്തിക് എന്നിവരെ ഹിൽപാലസ് പോലീസ് കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും നാല് ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്നുപേരെയും ചോദ്യം ചെയ്തപ്പോഴാണ് ഇവർ പരിഭ്രാന്തരായത്. തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ പ്രതികളിലൊരാളുടെ പോക്കറ്റിൽ നിന്നും ചെറിയ പാക്കറ്റിലാക്കി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 20-നും 21-നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. ഇവർക്കെതിരെ കേസെടുത്ത പോലീസ്, നടപടിക്രമങ്ങൾക്ക് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344697/actor-tini-toms-son-arrested-with-ganja-new)