---
title: "ഇൻസ്റ്റഗ്രാം റീലിന്റെ പേരിൽ ഒൻപതാംക്ലാസുകാരായ അഞ്ചുപേരെ 70-ഓളം വിദ്യാർഥികൾ ചേർന്ന് മർദ്ദിച്ചെന്ന് പരാതി"
english_title: "Complaint alleges that five ninth graders were beaten up by around 70 students over an Instagram reel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344685/complaint-alleges-that-five-ninth-graders-were-beaten-up-by-around-70-students-over-an-instagram-reel"
published_at: "2026-02-28T08:16:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2576796672_attack.jpg"
keywords: []
---

# ഇൻസ്റ്റഗ്രാം റീലിന്റെ പേരിൽ ഒൻപതാംക്ലാസുകാരായ അഞ്ചുപേരെ 70-ഓളം വിദ്യാർഥികൾ ചേർന്ന് മർദ്ദിച്ചെന്ന് പരാതി

> **Lead Summary:** **മലപ്പുറം: ( **[www.truevisionnews.com]** ) **മക്കരപ്പറമ്പ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയെയും കൂട്ടുകാരെയും സഹപാഠികൾ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ വിദ്യാർഥിയുടെ കുടുംബം മലപ്പുറം പോലീസിൽ പരാതി നൽകി.

## Article Content

**മലപ്പുറം: ( **[www.truevisionnews.com]** ) **മക്കരപ്പറമ്പ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയെയും കൂട്ടുകാരെയും സഹപാഠികൾ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ വിദ്യാർഥിയുടെ കുടുംബം മലപ്പുറം പോലീസിൽ പരാതി നൽകി.

കൂട്ടമർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ റീൽ ഇട്ടതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾ തമ്മിൽ നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നു. അതു പറഞ്ഞുതീർത്തതുമായിരുന്നു. എന്നാൽ അതിന്റെ തുടർച്ചയായാണ് മർദനമെന്ന് മർദനമേറ്റ വിദ്യാർഥി പറഞ്ഞു.

ഹാൾടിക്കറ്റ് ലഭിച്ച ദിവസമായിരുന്നു. ഈ സമയം 70-ഓളം സീനിയർ വിദ്യാർഥികൾ തങ്ങൾ അഞ്ചുപേരെ കൂട്ടമായി മർദിക്കുകയായിരുന്നെന്നാണ് പരാതി. ഷഹബാസ് മലപ്പുറം സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344685/complaint-alleges-that-five-ninth-graders-were-beaten-up-by-around-70-students-over-an-instagram-reel)