---
title: "കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം"
english_title: "Car and lorry collide in Kozhikode; Three people die tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344673/car-and-lorry-collide-in-kozhikode-three-people-die-tragically"
published_at: "2026-02-28T07:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a24781c4677_accident.jpg"
keywords: []
---

# കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: **കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് മോഡേണ്‍ ബസാറിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**കോഴിക്കോട്: **കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് മോഡേണ്‍ ബസാറിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. ഇതില്‍ രണ്ട് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. എന്നാല്‍ അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344673/car-and-lorry-collide-in-kozhikode-three-people-die-tragically)