---
title: "മോട്ടിവേഷൻ സ്പീക്കറുടെ പീഡനം; തെളിവെടുപ്പിനായി ഫിലിപ്പ് മമ്പാടിനെ ഇന്ന് സംഭവസ്ഥലത്തെത്തിക്കും"
english_title: "Police take Philip Mampat into custody in rape case of 16-year-old girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344665/police-take-philip-mampat-into-custody-in-rape-case-of-16-year-old-girl"
published_at: "2026-02-28T06:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a237e4b93a2_KAPPAN.jpg"
keywords: []
---

# മോട്ടിവേഷൻ സ്പീക്കറുടെ പീഡനം; തെളിവെടുപ്പിനായി ഫിലിപ്പ് മമ്പാടിനെ ഇന്ന് സംഭവസ്ഥലത്തെത്തിക്കും

> **Lead Summary:** **മലപ്പുറം: ** പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ഫിലിപ് മമ്പാടിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. നാല് ദിവസത്തേക്ക് ആണ് കസ്റ്റഡിയിൽ വാങ്ങിയത്. ഫിലിപ് മമ്പാടുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.

## Article Content

**മലപ്പുറം: ** പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ഫിലിപ് മമ്പാടിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. നാല് ദിവസത്തേക്ക് ആണ് കസ്റ്റഡിയിൽ വാങ്ങിയത്. ഫിലിപ് മമ്പാടുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.

2025 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെയാണ് ഫിലിപ്പ് മമ്പാട് പീഡിപ്പിച്ചത്. കോഴിക്കോടിനടുത്തടുത്ത് നിന്നുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകളെ കൗൺസിലിംഗിനായി രക്ഷിതാക്കൾ ഫിലിന് മമ്പാടിന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ നിലമ്പൂർ പൊലീസാണ് കേസെടുത്തത്. പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ഫിലിപ്പ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകള്‍ പങ്കുവെച്ചിരുന്നു.

അതേസമയം ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശത്തോടെ, കരുതിക്കൂട്ടിത്തന്നെയാണ് ഫിലിപ്പ് മമ്പാട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയതെന്നും സമൂഹത്തിൽ സ്വാധീനമുള്ള പ്രതി അതീവ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തത് എന്നു‌മാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പൊലീസ് ഐഡി കാണിച്ചാണ് പ്രതി ഹോട്ടലിൽ റൂം എടുത്തത്.

മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകുന്നു എന്നാണ് പെൺകുട്ടിയോട് പറഞ്ഞത്. പെൺകുട്ടിയുടെ വീട്ടിൽ പോയി ഫിലിപ്പ് മമ്പാടൻ ഒത്തുതീർപ്പിന് ശ്രമിച്ചു. ഇത്തരക്കാർക്ക് ജാമ്യം നൽകിയാൽ അത് നിയമവ്യവസ്ഥയെ സമൂഹം സംശയത്തോടെ കാണാൻ ഇടയാക്കുമെന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ട് എന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344665/police-take-philip-mampat-into-custody-in-rape-case-of-16-year-old-girl)