---
title: "വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചു; തിരുവനന്തപുരത്ത് പൊലീസിനെ ആക്രമിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍"
english_title: "DYFI activists attack police in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344643/dyfi-activists-attack-police-in-thiruvananthapuram"
published_at: "2026-02-27T19:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1a4a5ac999_police.jpg"
keywords: []
---

# വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചു; തിരുവനന്തപുരത്ത് പൊലീസിനെ ആക്രമിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം നഗരൂരിൽ പോലീസിനെതിരെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ആക്രമണം. കാറില്‍ എത്തിയ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം നഗരൂരിൽ പോലീസിനെതിരെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ആക്രമണം. കാറില്‍ എത്തിയ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.

നേരത്തെ മന്ത്രി വീണാ ജോര്‍ജ് ആക്രമിക്കപ്പെട്ടതിനെതിരെ ഡിവൈഎഫ്‌ഐ പ്രകടനം നടത്തിയിരുന്നു. ഇതിനിടെ കെ എസ് യു പതാകകള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കീറിയിരുന്നു. ഇതിനെതിരെ കെഎസ്‌യു നല്‍കിയ പരാതിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസുകാര്‍ക്ക് നേരെയുള്ള വാക്കേറ്റവും കയ്യാങ്കളിയും. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് മോശമായി പെരുമാറി എന്ന് പറഞ്ഞാണ് ആക്രമണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344643/dyfi-activists-attack-police-in-thiruvananthapuram)