---
title: "ആരോഗ്യമന്ത്രി വീണാ ജോർജ് എവിടെ? പരിയാരത്ത് നിന്ന് പുറപ്പെട്ട മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയില്ലെന്ന് കെ.എസ്.യു"
english_title: "KSU says the minister who left Pariyaram did not reach Thiruvananthapuram Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344642/ksu-says-the-minister-who-left-pariyaram-did-not-reach-thiruvananthapuram-medical-college"
published_at: "2026-02-27T19:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a19f7ae211b_veena.jpg"
keywords: []
---

# ആരോഗ്യമന്ത്രി വീണാ ജോർജ് എവിടെ? പരിയാരത്ത് നിന്ന് പുറപ്പെട്ട മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയില്ലെന്ന് കെ.എസ്.യു

> **Lead Summary:** **കണ്ണൂർ: ** കണ്ണൂര്‍ പരിയാരത്ത് നിന്ന് പുലര്‍ച്ചെ പുറപ്പെട്ട ആരോഗ്യ മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയില്ല. പരിയാരത്ത് നിന്ന് തുടർചികിത്സയ്ക്ക് റഫർ ചെയ്തത് തിരുവനന്തപുരത്തേക്കായിരുന്നു. ഇതോടെ കേരളത്തിന്‍റെ ആരോഗ്യ മന്ത്രി വീണ ജോർജ് എവിടെയെന്ന ചോദ്യവുമായി കെഎസ്‍യു രംഗത്ത് എത്തി.

## Article Content

**കണ്ണൂർ: ** കണ്ണൂര്‍ പരിയാരത്ത് നിന്ന് പുലര്‍ച്ചെ പുറപ്പെട്ട ആരോഗ്യ മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയില്ല. പരിയാരത്ത് നിന്ന് തുടർചികിത്സയ്ക്ക് റഫർ ചെയ്തത് തിരുവനന്തപുരത്തേക്കായിരുന്നു. ഇതോടെ കേരളത്തിന്‍റെ ആരോഗ്യ മന്ത്രി വീണ ജോർജ് എവിടെയെന്ന ചോദ്യവുമായി കെഎസ്‍യു രംഗത്ത് എത്തി.

പുലര്‍ച്ചെ പരിയാരത്ത് നിന്ന് പുറത്തെ വീണ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയിട്ടില്ല. യാത്ര ചെയ്യാൻ പോലും കഴിയാത്തവിധം ഗുരുതരമായ പരിക്കുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ ഇറങ്ങിയത് ഇന്നലെ വൈകിട്ടാണ് ഇറങ്ങിയിരുന്നത്.

ഇടയ്ക്ക് പത്തനംതിട്ട വീട്ടിലേക്ക് പോകുമെന്നും കോട്ടയത്ത് ഏതോ സ്വകാര്യ ആയുർവേദ ഉഴിച്ചിൽ കേന്ദ്രത്തിലേക്ക് പോകുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, എവിടെയും മന്ത്രി എത്തിയതായി ഒരു വിവരവും ഇതുവരെ ഇല്ലെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

മന്ത്രിയുടെ ഓഫീസിനും പാർട്ടിക്കും മറുപടി ഉണ്ടോയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആരോഗ്യമന്ത്രി എത്തുന്നതായി അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരും അറിയിച്ചു. നേരത്തെ, ആരോഗ്യമന്ത്രി വീണാ ജോർജിന് ട്രോഫിയും മെഡിക്കൽ നെക്ക് കോളറും തപാൽ വഴി അയച്ച് നൽകി കെഎസ്‍യു പരിഹസിച്ചിരുന്നു.

വായുവിൽ പരിക്കേറ്റ മികച്ച അഭിനയ മന്ത്രിക്കുള്ള അവാർഡെന്നാണ് കെഎസ്‍യുവിന്‍റെ പരിഹാസം. സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയുടെ നേതൃത്വത്തിലാണ് ട്രോഫി അയച്ചത്. ആരോഗ്യ മന്ത്രി വായുവിലൂടെ പരിക്ക് പറ്റിയെന്ന് പറഞ്ഞാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്നും കെഎസ്‍യു ആരോപിച്ചു. തിരുവനന്തപുരത്തും കെഎസ്‍യു സമരവുമായി മുന്നോട്ട് പോകുമെന്നും കരിങ്കൊടിയുമായ വരുന്നത് കേരളത്തിലെ ആരോഗ്യ രംഗം ഐസിയുവിൽ ആയത് കൊണ്ടാണെന്നും ഫർഹാൻ മുണ്ടേരി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344642/ksu-says-the-minister-who-left-pariyaram-did-not-reach-thiruvananthapuram-medical-college)