---
title: "പിണറായി തന്നെ ക്യാപ്റ്റൻ; പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനം, മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പട്ടിക"
english_title: "pinarayi vijayan to lead left front in assembly elections 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344636/pinarayi-vijayan-to-lead-left-front-in-assembly-elections-2026"
published_at: "2026-02-27T17:46:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a18b3b23cc5_pinarayi_vijayan.jpg"
keywords: []
---

# പിണറായി തന്നെ ക്യാപ്റ്റൻ; പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനം, മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പട്ടിക

> **Lead Summary:** **ദില്ലി: ( **[www.truevisionnews.com]** ) **തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. കേരളത്തിൽ എൽഡിഎഫ് സർക്കാർ തുടരുമെന്നും എംഎ ബേബി പറഞ്ഞു. പിബി യോ​ഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം എ ബേബി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചർച്ചയായി.

## Article Content

**ദില്ലി: ( **[www.truevisionnews.com]** ) **തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. കേരളത്തിൽ എൽഡിഎഫ് സർക്കാർ തുടരുമെന്നും എംഎ ബേബി പറഞ്ഞു. പിബി യോ​ഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം എ ബേബി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചർച്ചയായി.

മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി മത്സരിക്കാൻ പിബിയിൽ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ എവിടെയും പ്രഖ്യാപിക്കാറില്ലെന്നും മറ്റാരെല്ലാം മത്സരിക്കുമെന്നതിൽ ഉടൻ ധാരണയിലെത്തുമെന്നും എംഎ ബേബി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വിശദമായ ചര്‍ച്ച നടത്തി 5 ദിവസത്തിനകം തീരുമാനിക്കും.

സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അഭിനന്ദിക്കുന്നതാണെന്നും സംസ്ഥാനത്ത് അതിദാരിദ്ര്യം തുടച്ചുനീക്കിയെന്നും ബേബി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയെന്നും ബംഗാളിലും അസമിലും പാര്‍ട്ടി നേട്ടമുണ്ടാക്കുമെന്നും എംഎ ബേബി വ്യക്തമാക്കി. എസ്ഐആറിനെതിരെ ജാഗ്രത പുലര്‍ത്താനും പാര്‍ട്ടി കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, കേരളത്തിലെ ആരോഗ്യ മേഖലയിലയ്ക്കെതിരായ ആക്രമണത്തിനെതിരെയും പിബി യോഗം പ്രമേയം പാസാക്കി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തെ യോഗം അപലപിച്ചു. ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഉണ്ടെങ്കിലും കേരളത്തിലെ ആരോഗ്യ മേഖല മികച്ചതാണെന്നും എംഎ ബേബി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344636/pinarayi-vijayan-to-lead-left-front-in-assembly-elections-2026)