---
title: "ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണ്ടേ...! യാത്രമധ്യേ വിദ്യാർത്ഥി ഉറങ്ങിപ്പോയി; അഞ്ചു വയസ്സുകാരൻ സ്‌കൂൾ ബസിൽ കുടുങ്ങിയത് മണിക്കൂറുകളോളം"
english_title: "Student fell asleep during the journey 5 year old stuck in school bus for hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344633/student-fell-asleep-during-the-journey-5-year-old-stuck-in-school-bus-for-hours"
published_at: "2026-02-27T17:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a186fca2901_school_bus.jpg"
keywords: []
---

# ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണ്ടേ...! യാത്രമധ്യേ വിദ്യാർത്ഥി ഉറങ്ങിപ്പോയി; അഞ്ചു വയസ്സുകാരൻ സ്‌കൂൾ ബസിൽ കുടുങ്ങിയത് മണിക്കൂറുകളോളം

> **Lead Summary:** **നോയിഡ: ( **[www.truevisionnews.com]** ) **നോയിഡയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അഞ്ച് വയസ്സുള്ള വിദ്യാർത്ഥി യാത്രമധ്യേ ഉറങ്ങിപ്പോയത് വലിയ ആശയക്കുഴപ്പങ്ങൾക്കിടയാക്കി. കുട്ടി ഏഴ് മണിക്കൂറോളം ബസിൽ കുടുങ്ങി. ഇത് രക്ഷിതാക്കൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. കുടുംബത്തിന്റെ വിശദീകരണം അനുസരിച്ച്, വ്യാഴാഴ്ച രാവിലെ കുട്ടി സ്‌കൂൾ ബസ്സിൽ കയറിയെങ്കിലും പിൻസീറ്റിൽ ഇരുന്ന് ഉറങ്ങിപ്പോയി.

## Article Content

**നോയിഡ: ( **[www.truevisionnews.com]** ) **നോയിഡയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അഞ്ച് വയസ്സുള്ള വിദ്യാർത്ഥി യാത്രമധ്യേ ഉറങ്ങിപ്പോയത് വലിയ ആശയക്കുഴപ്പങ്ങൾക്കിടയാക്കി. കുട്ടി ഏഴ് മണിക്കൂറോളം ബസിൽ കുടുങ്ങി. ഇത് രക്ഷിതാക്കൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. കുടുംബത്തിന്റെ വിശദീകരണം അനുസരിച്ച്, വ്യാഴാഴ്ച രാവിലെ കുട്ടി സ്‌കൂൾ ബസ്സിൽ കയറിയെങ്കിലും പിൻസീറ്റിൽ ഇരുന്ന് ഉറങ്ങിപ്പോയി.

ബസ് സ്‌കൂളിലെത്തിയപ്പോൾ മറ്റ് കുട്ടികൾ ഇറങ്ങി. എന്നാൽ ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ബസ് യാർഡിൽ പാർക്ക് ചെയ്യുന്നതിന് മുമ്പ് വാഹനത്തിൽ പരിശോധന നടത്താൻ സ്‌കൂൾ അധികൃതർ തയ്യാറായില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഉണർന്നശേഷം കുട്ടി സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല.

ഉച്ചയോടെയാണ് സംഭവം പുറത്തറിഞ്ഞത്.സ്കൂൾ സമയം കഴിഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ആൾ എത്തിയപ്പോഴാണ് സ്‌കൂളിൽ കുട്ടി ഹാജരായിട്ടില്ലെന്ന് അധ്യാപകർ അറിയിക്കുന്നത്.

എന്നാൽ, യാത്രാ രേഖകൾ പ്രകാരം കുട്ടി ബസിൽ കയറിയതായി കാണിക്കുന്നുണ്ടായിരുന്നു. ഇതോടെ പരിഭ്രാന്തരായ കുടുംബാംഗങ്ങളും സ്‌കൂൾ അധികൃതരും തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ, പാർക്ക് ചെയ്ത ബസിൽ വെച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

സ്‌കൂൾ മാനേജ്‌മെന്റിന്റെയും ട്രാൻസ്‌പോർട്ട് ജീവനക്കാരുടെയും ഗുരുതരമായ അനാസ്ഥക്കെതിരെ കുടുംബം ആരോപണം ഉന്നയിക്കുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344633/student-fell-asleep-during-the-journey-5-year-old-stuck-in-school-bus-for-hours)