---
title: "അറേബ്യൻ രുചിക്കൂട്ട് ഇനി അടുക്കളയിൽ; റെസ്റ്റോറന്റ് സ്റ്റൈൽ ബീഫ് കബ്സ റെസിപ്പി"
english_title: "Arabian cuisine is now in the kitchen; Restaurant style beef kabsa recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344627/arabian-cuisine-is-now-in-the-kitchen-restaurant-style-beef-kabsa-recipe"
published_at: "2026-02-27T16:53:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a17f4891328_Arabian_cuisine_is_now_in_the_kitchen;_Restaurant_style_beef_kabsa_recipe.jpg"
keywords: []
---

# അറേബ്യൻ രുചിക്കൂട്ട് ഇനി അടുക്കളയിൽ; റെസ്റ്റോറന്റ് സ്റ്റൈൽ ബീഫ് കബ്സ റെസിപ്പി

> **Lead Summary:** അറേബ്യൻ നാടുകളിലെ തനത് രുചിയായ 'കബ്സ' ഇന്ന് മലയാളികൾക്കും ഏറെ പ്രിയപ്പെട്ട വിഭവമാണ്. ബിരിയാണിയേക്കാൾ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് റെസ്റ്റോറന്റ് സ്റ്റൈലിൽ സ്വാദിഷ്ടമായ ബീഫ് കബ്സ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

അറേബ്യൻ നാടുകളിലെ തനത് രുചിയായ 'കബ്സ' ഇന്ന് മലയാളികൾക്കും ഏറെ പ്രിയപ്പെട്ട വിഭവമാണ്. ബിരിയാണിയേക്കാൾ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് റെസ്റ്റോറന്റ് സ്റ്റൈലിൽ സ്വാദിഷ്ടമായ ബീഫ് കബ്സ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

**ആവശ്യമായ സാധനങ്ങൾ**

ബീഫ്: 1/2 kg (എല്ലില്ലാത്തതോ എല്ലോട് കൂടിയതോ ആയ കഷ്ണങ്ങൾ)

ബസുമതി അരി: 2 കപ്പ് (കുതിർത്തത്)

സവാള: 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)

തക്കാളി: 2 എണ്ണം (അരിഞ്ഞത്)

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾസ്പൂൺ

പച്ചമുളക്: 3-4 എണ്ണം

കബ്സ മസാല: 2 ടേബിൾസ്പൂൺ (കടയിൽ വാങ്ങാൻ കിട്ടും, അല്ലെങ്കിൽ ഗരം മസാലയിൽ കുരുമുളകും ജീരകവും ചേർത്തത്)

ഉണങ്ങിയ നാരങ്ങ (Dried Lime/Loomi): 1 എണ്ണം

നെയ്യ്/എണ്ണ: ആവശ്യത്തിന്

ഉപ്പ്: പാകത്തിന്

വെള്ളം: 4 കപ്പ് (അരിയുടെ അളവിനനുസരിച്ച്)

**തയ്യാറാക്കുന്ന വിധം**

ഒരു പ്രഷർ കുക്കറിൽ എണ്ണയോ നെയ്യോ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റുക. സവാള വഴന്നു വരുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർക്കുക.

ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി ഉടയുന്നത് വരെ വഴറ്റുക. ശേഷം കബ്സ മസാലയും ഉപ്പും ചേർത്ത് ഇളക്കുക.

വൃത്തിയാക്കി വെച്ച ബീഫ് കഷ്ണങ്ങൾ ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ബീഫ് നല്ലപോലെ വേവിച്ചെടുക്കുക (ഏകദേശം 5-6 വിസിൽ).

ബീഫ് വെന്തുകഴിഞ്ഞാൽ കുക്കർ തുറന്ന് അതിലേക്ക് കുതിർത്തു വെച്ച ബസുമതി അരിയും ഉണങ്ങിയ നാരങ്ങയും ചേർക്കുക. (വെള്ളം കുറവാണെങ്കിൽ 1 കപ്പ് അരിക്ക് 2 കപ്പ് വെള്ളം എന്ന കണക്കിൽ ക്രമീകരിക്കുക).

വെള്ളം വറ്റി അരി ഏകദേശം വെന്തു തുടങ്ങുമ്പോൾ തീ കുറച്ച് വെച്ച് കുക്കർ മൂടി പത്ത് മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക (ദം ചെയ്യുക).

അരി നന്നായി വെന്ത് വെള്ളം പൂർണ്ണമായും വറ്റിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക. വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും മുകളിൽ വിതറി ചൂടോടെ വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344627/arabian-cuisine-is-now-in-the-kitchen-restaurant-style-beef-kabsa-recipe)