---
title: "ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ മൂന്നു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി; ഒരാള്‍ അറസ്റ്റിൽ"
english_title: "Woman gang raped by three men while returning home in autorickshaw one arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344626/woman-gang-raped-by-three-men-while-returning-home-in-autorickshaw-one-arrested"
published_at: "2026-02-27T16:40:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a17c1fc35b3_rape_complaint.jpg"
keywords: []
---

# ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ മൂന്നു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി; ഒരാള്‍ അറസ്റ്റിൽ

> **Lead Summary:** **( **[www.truevisionnews.com]** ) **ഗുരുഗ്രാമിൽ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നേപ്പാളി യുവതിയെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സദർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

## Article Content

**( **[www.truevisionnews.com]** ) **ഗുരുഗ്രാമിൽ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നേപ്പാളി യുവതിയെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സദർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

കുരുക്ഷേത്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 26കാരിയായ യുവതിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ചൊവ്വാഴ്ച ഒരു സുഹൃത്തിനെ കാണാൻ ഗുരുഗ്രാമിലെത്തിയതായിരുന്നു യുവതി. സുഹൃത്തിനെ കാണാൻ ക‍ഴിയാതെ വന്നതിൻ്റെ വിഷമത്തിൽ മദ്യം കഴിച്ചുവെന്ന് പരാതിയിൽ പറയുന്നു.

ഇതിനുശേഷം മൂന്ന് പേർ ഉണ്ടായിരുന്ന ഒരു ഓട്ടോറിക്ഷയിൽ അവർ കയറി. അമിതമായി മദ്യപിച്ചിരുന്നതിനാൽ തനിക്ക് ഒന്നും വ്യക്തമായി ഓർക്കാൻ കഴിഞ്ഞില്ലെന്നും, ബോധം വന്നപ്പോൾ നഹർപൂർ രൂപ പ്രദേശത്തെ ഒരു മുറിയിലാണെന്ന് മനസ്സിലായതായി യുവതി പൊലീസിനോട് പറഞ്ഞു.

യുവതിയുടെ പരാതിയെത്തുടർന്ന് ഉത്തർപ്രദേശ് സ്വദേശിയായ ഓട്ടോ ഡ്രൈവറെ ബുധനാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഇയാളെ പ്രാദേശിക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344626/woman-gang-raped-by-three-men-while-returning-home-in-autorickshaw-one-arrested)