---
title: "നാലുവർഷ ബിരുദം: തൊഴിൽപരിചയം ഉറപ്പാക്കാൻ കോളജുകളിൽ ഇനി 'ഇന്റേൺഷിപ്പ് സെല്ലുകൾ'"
english_title: "'Internship cells' now available in colleges"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344619/internship-cells-now-available-in-colleges"
published_at: "2026-02-27T16:09:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a174a7dbbe8_tru21.jpg"
keywords: []
---

# നാലുവർഷ ബിരുദം: തൊഴിൽപരിചയം ഉറപ്പാക്കാൻ കോളജുകളിൽ ഇനി 'ഇന്റേൺഷിപ്പ് സെല്ലുകൾ'

> **Lead Summary:** **[** കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന നാലുവർഷ ബിരുദ കോഴ്സുകളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രായോഗിക തൊഴിൽപരിചയം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ കരട് മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി.

## Article Content

**[** കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന നാലുവർഷ ബിരുദ കോഴ്സുകളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രായോഗിക തൊഴിൽപരിചയം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ കരട് മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി.

പുതിയ പരിഷ്കാരം അനുസരിച്ച്, ബിരുദ പഠനത്തിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പ് അവസരങ്ങൾ വർധിപ്പിക്കാനും അവ കാര്യക്ഷമമായി ഏകോപിപ്പിക്കാനുമായി ഓരോ കോളജിലും പ്രത്യേക ഇന്റേൺഷിപ്പ് സെല്ലുകൾ രൂപീകരിക്കണമെന്ന് സമിതി ശുപാർശ ചെയ്യുന്നു.

നാലാം സെമസ്റ്ററിന് ശേഷമുള്ള വേനലവധിക്കാലത്ത് രണ്ട് ക്രെഡിറ്റ് ലഭിക്കുന്ന സമ്മർ ഇന്റേൺഷിപ്പ് എല്ലാ വിദ്യാർത്ഥികൾക്കും നിർബന്ധമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ അവസരങ്ങൾ കണ്ടെത്തുന്നതിനായി ഉന്നതവിദ്യാഭ്യാസ കൗൺസിൽ കെൽട്രോണുമായി സഹകരിച്ച് 'ഇന്റേൺഷിപ്പ് - കേരള' എന്ന പേരിൽ ഒരു പ്രത്യേക പോർട്ടലിനും രൂപം നൽകിയിട്ടുണ്ട്.

സർക്കാർ, സ്വകാര്യ മേഖലകൾക്ക് പുറമെ എൻജിഒകൾ, ടൂറിസം, ആരോഗ്യം തുടങ്ങിയ വിവിധ തൊലിലിടങ്ങളും പ്രാദേശികമായ അവസരങ്ങളും ഇതിനായി പ്രയോജനപ്പെടുത്താം. ഗവേഷണ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഈ കാലയളവിൽ സെന്റേഴ്സ് ഓഫ് എക്സലൻസുകളിലോ സ്വന്തം ഗവേഷണ മേഖലയിലോ ഇന്റേൺഷിപ്പ് ചെയ്യാൻ അനുമതിയുണ്ട്.

കോളജുകൾ സ്ഥാപനങ്ങളുമായി ഔദ്യോഗികമായി ധാരണാപത്രം ഒപ്പിട്ടായിരിക്കണം ഇത്തരം പരിശീലനങ്ങൾ ഏകോപിപ്പിക്കേണ്ടതെന്ന് സംസ്ഥാനതല മോണിറ്ററിങ് സമിതി സർവകലാശാലകൾക്ക് കൈമാറിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

ഇതോടൊപ്പം തന്നെ, രാജ്യത്തെ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ വെല്ലൂർ സിഎംസിയിലെ (CMC Vellore) വിവിധ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാമെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344619/internship-cells-now-available-in-colleges)