---
title: "ദിവസം എത്ര മുട്ട കഴിക്കാം? പ്രോട്ടീൻ കലവറയായ മുട്ടയുടെ ഗുണങ്ങൾ ഇവയാണ്....."
english_title: "These are the benefits of eggs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344613/these-are-the-benefits-of-eggs"
published_at: "2026-02-27T15:47:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a16f46e4e3e_egg.jpg"
keywords: []
---

# ദിവസം എത്ര മുട്ട കഴിക്കാം? പ്രോട്ടീൻ കലവറയായ മുട്ടയുടെ ഗുണങ്ങൾ ഇവയാണ്.....

> **Lead Summary:** ** **ആരോഗ്യകരമായ ഭക്ഷണശീലത്തിൽ മുട്ടയ്ക്ക് വലിയ സ്ഥാനമാണുള്ളത്. പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും കലവറയായ മുട്ട ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ മുട്ടയുടെ ഗുണങ്ങൾ പൂർണ്ണമായി ലഭിക്കുന്നതിനും ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും അവ എങ്ങനെ, എത്ര അളവിൽ കഴിക്കണം എന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

## Article Content

** **ആരോഗ്യകരമായ ഭക്ഷണശീലത്തിൽ മുട്ടയ്ക്ക് വലിയ സ്ഥാനമാണുള്ളത്. പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും കലവറയായ മുട്ട ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ മുട്ടയുടെ ഗുണങ്ങൾ പൂർണ്ണമായി ലഭിക്കുന്നതിനും ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും അവ എങ്ങനെ, എത്ര അളവിൽ കഴിക്കണം എന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

ഒരു ശരാശരി ജീവിത ശൈലി മുന്നോട്ട് കൊണ്ട് പോകുന്ന വ്യക്തി ഒരു ദിവസം ഒരു മുട്ടയെങ്കിലും കഴിക്കണം. എന്നാൽ ഒരു മുട്ട മാത്രം മതിയോ? മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ അസുഖങ്ങളോ ഇല്ലെങ്കിൽ രണ്ട് മുട്ടവരെ കഴിക്കാമെന്നും ഡോക്ടർമാരടക്കം പറയുന്നതാണ്. മഞ്ഞക്കരു ഉൾപ്പെടെ കഴിക്കാവുന്നതുമാണ്. എന്നാൽ കൂടുതൽ ആക്ടിവിറ്റികൾ ചെയ്യുന്നവർ ഇതിലും കൂടുതൽ കഴിക്കാം. അത് അവരവരുടെ ശരീര ഭാരവും ആവശ്യങ്ങളും വച്ചാണ് വ്യത്യാസപ്പെട്ടിരിക്കും.

ഒരു കോഴി മുട്ടയിൽ ആറ് ​ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ള മാത്രമാണെങ്കിൽ അതിൽ നാല് ​ഗ്രാം വരെയാണ് പ്രോട്ടീൻ. എന്നാൽ മഞ്ഞക്കരു ഒഴിവാക്കി കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. വിറ്റാമിനുകളുടെ കലവറ ആ മഞ്ഞക്കരു ആണ്.

**മുട്ടയുടെ പ്രധാന ഗുണങ്ങൾ:**

*പ്രോട്ടീൻ സമ്പന്നം: പേശികളുടെ വളർച്ചയ്ക്കും പുനരുദ്ധാരണത്തിനും സഹായിക്കുന്ന ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ മുട്ടയിലുണ്ട്.*

*വിറ്റാമിനുകളുടെ ഉറവിടം: വിറ്റാമിൻ A, B12, D എന്നിവയും റിബോഫ്ലേവിൻ, സെലേനിയം തുടങ്ങിയ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിരിക്കുന്നു.*

*തലച്ചോറിന്റെ ആരോഗ്യം: തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന 'കോളിൻ'  എന്ന ഘടകം മുട്ടയിൽ ധാരാളമായുണ്ട്.*

*കാഴ്ചശക്തിക്ക്: മുട്ടയിലുള്ള ലുട്ടീൻ , സീസാന്തിൻ എന്നിവ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344613/these-are-the-benefits-of-eggs)