---
title: "കൊൽക്കത്തയിൽ ഭൂചലനം; കെട്ടിടങ്ങളിൽനിന്ന് ഇറങ്ങിയോടി ആളുകൾ"
english_title: "Earthquake in Kolkata People flee from buildings"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344590/earthquake-in-kolkata-people-flee-from-buildings"
published_at: "2026-02-27T14:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a15f789bd59_earthquake.jpg"
keywords: []
---

# കൊൽക്കത്തയിൽ ഭൂചലനം; കെട്ടിടങ്ങളിൽനിന്ന് ഇറങ്ങിയോടി ആളുകൾ

> **Lead Summary:** **കൊൽക്കത്ത: ( **[www.truevisionnews.com]** )** കൊൽക്കത്തയിലും നഗരത്തിന്റെ സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ നഗരത്തിലെ കെട്ടിടങ്ങളിൽനിന്ന് താമസക്കാരും ഓഫീസുകളിൽനിന്ന് ജീവനക്കാരും പുറത്തേക്കിറങ്ങിയോടി. ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നതായാണ് പ്രാഥമികവിവരം. അതേസമയം, ഭൂചലനത്തിന്റെ തീവ്രതയോ പ്രഭവകേന്ദ്രമോ വ്യക്തമായിട്ടില്ല.

## Article Content

**കൊൽക്കത്ത: ( **[www.truevisionnews.com]** )** കൊൽക്കത്തയിലും നഗരത്തിന്റെ സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ നഗരത്തിലെ കെട്ടിടങ്ങളിൽനിന്ന് താമസക്കാരും ഓഫീസുകളിൽനിന്ന് ജീവനക്കാരും പുറത്തേക്കിറങ്ങിയോടി. ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നതായാണ് പ്രാഥമികവിവരം. അതേസമയം, ഭൂചലനത്തിന്റെ തീവ്രതയോ പ്രഭവകേന്ദ്രമോ വ്യക്തമായിട്ടില്ല.

നഗരത്തിലെ പല ഓഫീസ് കെട്ടിടങ്ങളിലും ഫർണിച്ചറുകളടക്കം ആടിയുലഞ്ഞതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഭൂമികുലുക്കം അനുഭവപ്പെട്ടതിന് പിന്നാലെ ആളുകൾ പരിഭ്രാന്തരായെന്നും ഓഫീസ് കെട്ടിടങ്ങളിൽനിന്നും മറ്റും ആളുകളെ ഉടൻതന്നെ ഒഴിപ്പിച്ചെന്നും റിപ്പോർട്ടുകളിലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344590/earthquake-in-kolkata-people-flee-from-buildings)