---
title: "'പ്രതിപക്ഷ നേതാവിന്റെ മുട്ടുകാൽ തല്ലി ഒടിക്കുന്നവർക്ക് ഇനാം'; 'അതിനുള്ള വളർച്ച തനിക്ക് ആയിട്ടുണ്ടോ വസീഫേ....'; രൂക്ഷമായ മറുപടിയുമായി ജിന്റോ ജോൺ"
english_title: "jinto john responds to wasif"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344586/jinto-john-responds-to-wasif"
published_at: "2026-02-27T14:28:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a15df64a86f_jinto_john.jpg"
keywords: []
---

# 'പ്രതിപക്ഷ നേതാവിന്റെ മുട്ടുകാൽ തല്ലി ഒടിക്കുന്നവർക്ക് ഇനാം'; 'അതിനുള്ള വളർച്ച തനിക്ക് ആയിട്ടുണ്ടോ വസീഫേ....'; രൂക്ഷമായ മറുപടിയുമായി ജിന്റോ ജോൺ

> **Lead Summary:** **കൊച്ചി: ** പ്രതിപക്ഷ നേതാവിന്റെ മുട്ടുകാൽ തല്ലി ഒടിക്കുന്നവർക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാൽ എന്ത് ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ പരാമർശത്തിൽ രൂക്ഷമായ മറുപടിയുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ.

## Article Content

**കൊച്ചി: ** പ്രതിപക്ഷ നേതാവിന്റെ മുട്ടുകാൽ തല്ലി ഒടിക്കുന്നവർക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാൽ എന്ത് ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ പരാമർശത്തിൽ രൂക്ഷമായ മറുപടിയുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ.

മന്ത്രി വീണ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതികരിക്കവേയാണ് വസീഫ് പ്രതിപക്ഷ നേതാവിന്റെ മുട്ടുകാൽ തല്ലിയൊടിക്കുന്ന പരാമർശം നടത്തിയത്.

മുട്ടുകാൽ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങൾക്ക് ഒരു വിനോദമാണെങ്കിലും ആ മുൻകാല ഓർമകളുടെ ബലത്തിൽ പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരുമെന്ന് ജിന്റോ ജോൺ പ്രതികരിച്ചു. മുദ്രാവാക്യം കേട്ട് കഴുത്തുളുക്കിയ കരിങ്കൊടി കണ്ട് കൈ വളഞ്ഞ മന്ത്രിക്ക് വേണ്ടി വെളിവില്ലാത്ത വെല്ലുവിളി നടത്താതെ ആ ഡാറ്റ കള്ളൻ പിണറായിക്ക്‌ പാദസേവ ചെയ്യാൻ നോക്കെന്നും ജിന്റോ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

**ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്**

> ***"അതിനുള്ള വളർച്ച തനിക്ക് ആയിട്ടുണ്ടോ വസീഫേ. കാര്യം മുട്ടുകാൽ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങൾക്ക് ഒരു വിനോദമാണെങ്കിലും ആ മുൻകാല ഓർമ്മകളുടെ ബലത്തിൽ പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരും. വള വള അടിക്കാതെ നാടക മന്ത്രി വീണക്ക് പരിക്കേറ്റ ദൃശ്യങ്ങൾ പുറത്ത് വിട് സാറേ. ഇന്നലെ ജയരാജൻ തള്ളിയത് പോലുള്ളത് അല്ല. തെളിവുള്ളത്. അതിന് പാങ്ങില്ലാതെ പ്രതിപക്ഷ നേതാവിന്റെ കാല് തപ്പി നടന്ന് ശരീരമനങ്ങുന്ന പണിയെടുക്കണ്ട നിങ്ങൾ. കുറേക്കാലമായി ഒരു പണിയും ചെയ്യാതെ തണുത്തിരിക്കുന്ന പേശികൾക്ക് ഉളുക്ക് വരുത്തേണ്ടല്ലോ.***

> ***ദൃശ്യങ്ങൾ ഇല്ലാതെ നിങ്ങൾ കൊന്ന ടി.പി ചന്ദ്രശേഖരന്റെ കൊലപാതകികൾ അഴിയെണ്ണുന്നത് തെളിവുള്ളത് കൊണ്ടാണ്. കൃപേഷ്, ശരത് ലാൽ, ഷുഹൈബ്, ഷുക്കൂർ തുടങ്ങി കുറേപ്പേരെ നിങ്ങളങ്ങനെ കൊന്നു തള്ളിയിട്ടുണ്ടെന്ന് അറിയാം. ആ കാലം കഴിഞ്ഞു. മുദ്രാവാക്യം കേട്ട് കഴുത്തുളുക്കിയ കരിങ്കൊടി കണ്ട് കൈ വളഞ്ഞ മന്ത്രിക്ക് വേണ്ടി വെളിവില്ലാത്ത വെല്ലുവിളി നടത്താതെ ആ ഡാറ്റ കള്ളൻ പിണറായിക്ക്‌ പാദസേവ ചെയ്യാൻ നോക്ക്... പിണറായി പാദസേവയുടെ തിരക്കിൽ പ്രതിപക്ഷ നേതാവിന്റെ മുട്ടുകാൽ തപ്പി പറ്റാത്ത പണിക്ക് ഇറങ്ങേണ്ട."***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344586/jinto-john-responds-to-wasif)