---
title: "100 വർഷം ആരോഗ്യത്തോടെ ജീവിക്കാം; ഇതാ 'ബ്ലൂസോൺ' ഡയറ്റിന്റെ രഹസ്യങ്ങൾ!"
english_title: "Live healthy for 100 years; Here are the secrets of the 'Bluezone' diet!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344577/live-healthy-for-100-years-here-are-the-secrets-of-the-bluezone-diet-new"
published_at: "2026-02-27T13:49:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1596f4023d_Bluezone_diet.jpg"
keywords: []
---

# 100 വർഷം ആരോഗ്യത്തോടെ ജീവിക്കാം; ഇതാ 'ബ്ലൂസോൺ' ഡയറ്റിന്റെ രഹസ്യങ്ങൾ!

> **Lead Summary:** **[** ദീർഘായുസ്സും ആരോഗ്യകരമായ ജീവിതവും ആഗ്രഹിക്കാത്തവരായി ആരുമില്ല. ലോകത്ത് ഏറ്റവും കൂടുതൽ കാലം ആളുകൾ ആരോഗ്യത്തോടെ ജീവിക്കുന്ന ചില പ്രത്യേക മേഖലകളുണ്ട്. ഗവേഷകർ ഇവയെ 'ബ്ലൂസോണുകൾ' എന്നാണ് വിളിക്കുന്നത്. ജപ്പാനിലെ ഒകിനാവ, ഇറ്റലിയിലെ സാർഡിനിയ, കോസ്റ്റാറിക്കയിലെ നിക്കോയ തുടങ്ങിയ ഇടങ്ങൾ ഇത്തരത്തിൽ ശ്രദ്ധിക്കപ്പെട്ടവയാണ്.

## Article Content

**[** ദീർഘായുസ്സും ആരോഗ്യകരമായ ജീവിതവും ആഗ്രഹിക്കാത്തവരായി ആരുമില്ല. ലോകത്ത് ഏറ്റവും കൂടുതൽ കാലം ആളുകൾ ആരോഗ്യത്തോടെ ജീവിക്കുന്ന ചില പ്രത്യേക മേഖലകളുണ്ട്. ഗവേഷകർ ഇവയെ 'ബ്ലൂസോണുകൾ' എന്നാണ് വിളിക്കുന്നത്. ജപ്പാനിലെ ഒകിനാവ, ഇറ്റലിയിലെ സാർഡിനിയ, കോസ്റ്റാറിക്കയിലെ നിക്കോയ തുടങ്ങിയ ഇടങ്ങൾ ഇത്തരത്തിൽ ശ്രദ്ധിക്കപ്പെട്ടവയാണ്.

ഈ പ്രദേശങ്ങളിലെ ആളുകൾ പ്രോട്ടീനെയോ വിറ്റാമിനുകളെയോ കുറിച്ചുള്ള കണക്കുകൾ നോക്കിയല്ല ആഹാരം കഴിക്കുന്നത്; മറിച്ച് പ്രകൃതിയോട് ഇണങ്ങിയ ലളിതമായ ഒരു ഭക്ഷണക്രമമാണ് അവർ പിന്തുടരുന്നത്. ഇവരുടെ ഭക്ഷണരീതിയെ ആസ്പദമാക്കി തയ്യാറാക്കിയതാണ് 'ബ്ലൂസോൺ ഡയറ്റ്'. വിട്ടുമാറാത്ത രോഗങ്ങളെ അകറ്റിനിർത്താൻ സഹായിക്കുന്ന ഈ ഡയറ്റിലെ പ്രധാനപ്പെട്ട എട്ട് ഭക്ഷണങ്ങൾ ഇവയാണ്:

**പയറുവര്‍ഗ്ഗങ്ങള്‍**

ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് പയറുവര്‍ഗ്ഗങ്ങള്‍. ഇവയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.ഇവ സസ്യധിഷ്ഠിത പ്രോട്ടീന്‍ നല്‍കുന്നു. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവ നിയന്ത്രിക്കാനും കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് കരുതപ്പെടുന്നു. പയര്‍വര്‍ഗ്ഗങ്ങളില്‍ ബീന്‍സ്, പയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

**ഒലിവ് ഓയില്‍**

മികച്ച ആരോഗ്യശീലങ്ങള്‍ പിന്തുടരുന്നവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊരു ചേരുവയാണ് ഒലിവ് ഓയില്‍. ഒലിവ് ഓയിലില്‍ ആരോഗ്യകരമായ അപൂരിത കൊഴുപ്പുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഒപ്റ്റിമല്‍ കൊളസ്‌ട്രോള്‍ നിലയെ സഹായിക്കുന്നു. വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളാലും ഒലിവ് ഓയില്‍ സമ്പന്നമാണ്. ഇത് ശരീരത്തിലെ നീര്‍വീക്കം കുറയ്ക്കുന്നതിനും വിട്ടുമാറാത്ത രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു.

**നട്ട്‌സുകള്‍**

വിറ്റാമിനുകള്‍, ധാതുക്കള്‍, അപൂരിത കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നട്സ്. ഇവയെ ഭക്ഷണക്രമത്തിലെ പ്രധാന ഘടകമായി കാണാം. നട്ട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കാനും ശരീരത്തിലെ നീര്‍വീക്കം കുറയ്ക്കാനും സഹായിക്കുന്നു. കാരണം അവയില്‍ ധാരാളം ആന്റീഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു.

കടല്‍ ഭക്ഷണം

മാംസത്തേക്കാള്‍ കൂടുതലായി മത്സ്യവിഭവങ്ങളും സമുദ്രവിഭവങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നു. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344577/live-healthy-for-100-years-here-are-the-secrets-of-the-bluezone-diet-new)