---
title: "പാകിസ്താൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; ബോംബാക്രമണത്തിൽ 133 മരണം"
english_title: "Tensions are escalating on the Pakistan-Afghanistan border."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344570/tensions-are-escalating-on-the-pakistan-afghanistan-border-new"
published_at: "2026-02-27T13:19:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a14cf5e34c6_pakistan.jpg"
keywords: []
---

# പാകിസ്താൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; ബോംബാക്രമണത്തിൽ 133 മരണം

> **Lead Summary:** **** പാകിസ്താൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം. അഫ്ഗാനിസ്ഥാനിൽ തുറന്ന യുദ്ധത്തിന് പാകിസ്താൻ ആഹ്വാനം ചെയ്തു. അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ ബോംബ് ആക്രമണങ്ങളിൽ 133 പേർ മരിച്ചതായി റിപ്പോർട്ട്. പാകിസ്താന്റെ 55 സൈനികരെ വധിച്ചതായും 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു.

## Article Content

**** പാകിസ്താൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം. അഫ്ഗാനിസ്ഥാനിൽ തുറന്ന യുദ്ധത്തിന് പാകിസ്താൻ ആഹ്വാനം ചെയ്തു. അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ ബോംബ് ആക്രമണങ്ങളിൽ 133 പേർ മരിച്ചതായി റിപ്പോർട്ട്. പാകിസ്താന്റെ 55 സൈനികരെ വധിച്ചതായും 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു.

ജനവാസ മേഖലകളിലേക്ക് പാകിസ്താൻ നടത്തിയ വ്യോമക്രമണത്തിന് കനത്ത തിരിച്ചടിയാണ് അഫ്ഗാനിസ്ഥാൻ നൽകിയത്. വ്യാഴാഴ്ച രാത്രി ഡ്യൂറണ്ട് രേഖയിൽ വൻ ആക്രമണം നടത്തിയതായി താലിബാൻ ഭരണകൂടം അറിയിച്ചു. നൻഗർഹാർ, നൂറിസ്ഥാൻ, കുനാർ, ഖോസ്റ്റ്, പക്തിയ, പക്തിക എന്നീ പ്രവിശ്യകളിൽ നടത്തിയ ആക്രമണങ്ങളിൽ 19 പാക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും 55 പാകിസ്താൻ സൈനികരെ വധിച്ചതായും , 23 സൈനികരെ പിടികൂടിയതായും അഫ്ഗാനിസ്ഥാൻ സൈന്യം അറിയിച്ചു. പ്രത്യാക്രമണത്തിന് മറുപടിയായി, അഫ്ഗാനിസ്ഥാൻ എതിരെ തുറന്ന യുദ്ധത്തിന് പ്രതിരോധമന്ത്രി ഖാജാ ആസിഫ് ആഹ്വാനം ചെയ്തു.

പാകിസ്താന്റെ ക്ഷമയുടെ പരിധി കഴിഞ്ഞെന്നും ഇനി കരം മറുപടി നൽകുമെന്നും പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്താൻ, കാബൂൾ, കാണ്ഡഹാർ, പക്തിക എന്നീ പ്രവിശ്യകളിൽ ബോംബ് ആക്രമണം നടത്തി. ആക്രമണത്തിൽ 133 പേർ മരിച്ചതായും 200 ലേറെ പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. പാകിസ്താന്റെ ഒരു യുദ്ധവിമാനം അഫ്ഗാൻ സൈന്യം വെടിവെച്ചിട്ടു. വെടിനിർത്തലായി പാകിസ്താന്റെ ഭാഗത്തുനിന്ന് നീക്കങ്ങൾ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344570/tensions-are-escalating-on-the-pakistan-afghanistan-border-new)