---
title: "വഴിത്തർക്കത്തെത്തുടർന്ന് കൂട്ടത്തല്ല്; അ‌ഞ്ച് സ്‌ത്രീകൾക്ക് പരിക്ക്, കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്"
english_title: "Five women injured in road rage incident case filed against four people"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344556/five-women-injured-in-road-rage-incident-case-filed-against-four-people"
published_at: "2026-02-27T12:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1428fe6e8b_attack_case.jpg"
keywords: []
---

# വഴിത്തർക്കത്തെത്തുടർന്ന് കൂട്ടത്തല്ല്; അ‌ഞ്ച് സ്‌ത്രീകൾക്ക് പരിക്ക്, കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്

> **Lead Summary:** **ഇടുക്കി: ( **[www.truevisionnews.com]** ) ** വഴിത്തർക്കത്തിനിടെയുണ്ടായ കൂട്ടത്തല്ലിൽ അഞ്ച് സ്‌ത്രീകൾക്ക് പരിക്ക്. ഇടുക്കി രാജാക്കാട് കുംഭപ്പാറയിലാണ് സംഭവം. സംഘർഷത്തിൽ കോൺഗ്രസ് നേതാവ് ഷാജി കൊച്ചുകാരോട്ട് ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.

## Article Content

**ഇടുക്കി: ( **[www.truevisionnews.com]** ) ** വഴിത്തർക്കത്തിനിടെയുണ്ടായ കൂട്ടത്തല്ലിൽ അഞ്ച് സ്‌ത്രീകൾക്ക് പരിക്ക്. ഇടുക്കി രാജാക്കാട് കുംഭപ്പാറയിലാണ് സംഭവം. സംഘർഷത്തിൽ കോൺഗ്രസ് നേതാവ് ഷാജി കൊച്ചുകാരോട്ട് ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.

തങ്ങളെ ചവിട്ടുകയും കല്ലുകൊണ്ട് അടിക്കുകയും ചെയ്തതായി മർദ്ദനത്തിനിരയായ സ്‌ത്രീകൾ പറഞ്ഞു. ശരീരത്തിൽ മോശമായി സ്‌പർശിച്ചു. ടിന്റു മടത്തിശേരി, രാജു മടത്തിശേരി, ടിനോയി മടത്തിശേരി, ഷാജി തുടങ്ങിയവരാണ് ഉപവദ്രവിച്ചതെന്നും ഇവർ പറയുന്നു. കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ് മർദ്ദിച്ചതെന്നും ഇവർ ആരോപിച്ചു.

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്. സുധി, പൊന്നമ്മ, ബിന്ദു, കൃഷ്ണപ്രിയ എന്നിവർക്കാണ് മർദ്ദനത്തിൽ സാരമായി പരിക്കേറ്റത്. കുറച്ചുനാളുകൾക്ക് മുൻപുതന്നെ ഷാജിയും ബിന്ദുവും സുധയുമായി വഴിത്തർക്കമുണ്ടായിരുന്നു. വഴിയിൽ ഷാജി ഗേറ്റ് സ്ഥാപിച്ചതും പ്രശ്‌നങ്ങൾക്ക് കാരണമായി.

മർദ്ദനത്തിനുപിന്നാലെ സ്ത്രീകൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. മർദ്ദനത്തിൽ തങ്ങൾക്കും പരിക്കേറ്റതായി ആരോപിച്ച് ഷാജിയും മറ്റുള്ളവരും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344556/five-women-injured-in-road-rage-incident-case-filed-against-four-people)