---
title: "സ്കൂൾ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടർന്നുവീണു; കോഴിക്കോട് മുക്കത്ത് അധ്യാപികയ്ക്ക് പരിക്ക്"
english_title: "School building's sunshade falls off; teacher injured kozhikkode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344527/school-buildings-sunshade-falls-off-teacher-injured-kozhikkode-new-update"
published_at: "2026-02-27T11:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1338a96f86_school.jpg"
keywords: []
---

# സ്കൂൾ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടർന്നുവീണു; കോഴിക്കോട് മുക്കത്ത് അധ്യാപികയ്ക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട്: **സ്‌കൂള്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് അധ്യാപികയ്ക്ക് പരിക്ക്. കോഴിക്കോട് മുക്കം മുത്തേരി ജിഎല്‍പി സ്‌കൂളില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. മുത്തേരി സ്വദേശി വിദ്യയ്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുകയായിരുന്നു.

## Article Content

**കോഴിക്കോട്: **സ്‌കൂള്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് അധ്യാപികയ്ക്ക് പരിക്ക്. കോഴിക്കോട് മുക്കം മുത്തേരി ജിഎല്‍പി സ്‌കൂളില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. മുത്തേരി സ്വദേശി വിദ്യയ്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുകയായിരുന്നു.

ഈ സമയം താഴെയുണ്ടായിരുന്ന അധ്യാപികയുടെ മേൽ കോൺക്രീറ്റ് പാളികൾ പതിക്കുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റ അധ്യാപികയെ പ്രാഥമിക ചികിത്സയ്ക്കായി എത്തിച്ചു. കുട്ടികൾ ആരും സമീപത്തില്ലാതിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. സ്കൂൾ കെട്ടിടത്തിന്റെ കാലപ്പഴക്കവും അറ്റകുറ്റപ്പണികളുടെ കുറവുമാണ് അപകടത്തിന് കാരണമെന്ന പരാതി ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344527/school-buildings-sunshade-falls-off-teacher-injured-kozhikkode-new-update)