---
title: "ആലുവയിൽ ട്രെയിനിറങ്ങി, കാലടിയിൽ പിടിവീണു; 21 കിലോ കഞ്ചാവുമായി നാല് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ"
english_title: "Four interstate workers arrested with cannabis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344498/four-interstate-workers-arrested-with-cannabis"
published_at: "2026-02-27T10:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a11e7e93fd7_tru5.jpg"
keywords: []
---

# ആലുവയിൽ ട്രെയിനിറങ്ങി, കാലടിയിൽ പിടിവീണു; 21 കിലോ കഞ്ചാവുമായി നാല് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

> **Lead Summary:** **കൊച്ചി:** **[ **കാലടിയിൽ വൻ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളടക്കം നാല് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക സംഘവും കാലടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഏകദേശം 21 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

## Article Content

**കൊച്ചി:** **[ **കാലടിയിൽ വൻ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളടക്കം നാല് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക സംഘവും കാലടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഏകദേശം 21 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

ശ്രീമൂലനഗരത്ത് വെച്ച് 16 കിലോ കഞ്ചാവുമായി ബാപി മൊല്ല, സാദിഖുൽ എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളും പിടിയിലായപ്പോൾ, കാഞ്ഞൂരിൽ നിന്ന് 6 കിലോ കഞ്ചാവുമായി മനൂർ ഹുസൈനും പോലീസിന്റെ വലയിലായി.

രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒഡീഷയിൽ നിന്നാണ് ഇവർ ലഹരിമരുന്ന് എത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ട്രെയിൻ മാർഗ്ഗം ആലുവയിലെത്തിയ ശേഷം ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കവെയാണ് പ്രതികൾ പിടിയിലായത്.

കുറഞ്ഞ വിലയ്ക്ക് ഒഡീഷയിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ പത്തിരട്ടി വിലയ്ക്കാണ് ഇവർ വിൽപന നടത്തിയിരുന്നത്. എ.എസ്.പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ലഹരിവിരുദ്ധ വേട്ടയ്ക്ക് നേതൃത്വം നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344498/four-interstate-workers-arrested-with-cannabis)