---
title: "ജോലി വാഗ്ദാനംചെയ്ത് വിളിച്ചുവരുത്തി, തീയേറ്ററിൽവെച്ച് പതിനാറുകാരിയെ ബലാത്സംഗംചെയ്തു; 25-കാരന് 30 വർഷം തടവ് ശിക്ഷ"
english_title: "25 year old man sentenced to 30 years in prison for raping 16 year old girl in theater after promising her a job"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344478/25-year-old-man-sentenced-to-30-years-in-prison-for-raping-16-year-old-girl-in-theater-after-promising-her-a-job"
published_at: "2026-02-27T08:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1038b9387f_rape_case.jpg"
keywords: []
---

# ജോലി വാഗ്ദാനംചെയ്ത് വിളിച്ചുവരുത്തി, തീയേറ്ററിൽവെച്ച് പതിനാറുകാരിയെ ബലാത്സംഗംചെയ്തു; 25-കാരന് 30 വർഷം തടവ് ശിക്ഷ

> **Lead Summary:** **ചെറുതോണി (ഇടുക്കി): ( **[www.truevisionnews.com]** ) **ഫോണിലൂടെ പരിചയപ്പെട്ട പതിനാറുകാരിയായ പെൺകുട്ടിയെ ജോലി വാഗ്ദാനം നൽകി തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ വിളിച്ചുവരുത്തി സിനിമ തിയേറ്ററിൽെവച്ച് ബലാത്സംഗം ചെയ്ത 25 കാരന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി പൈനാവ് അതിവേഗ പോക്സോ കോടതി ജഡ്ജ് ഡി.എസ്. നോബലാണ് ശിക്ഷി വിധിച്ചത്.

## Article Content

**ചെറുതോണി (ഇടുക്കി): ( **[www.truevisionnews.com]** ) **ഫോണിലൂടെ പരിചയപ്പെട്ട പതിനാറുകാരിയായ പെൺകുട്ടിയെ ജോലി വാഗ്ദാനം നൽകി തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ വിളിച്ചുവരുത്തി സിനിമ തിയേറ്ററിൽെവച്ച് ബലാത്സംഗം ചെയ്ത 25 കാരന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി പൈനാവ് അതിവേഗ പോക്സോ കോടതി ജഡ്ജ് ഡി.എസ്. നോബലാണ് ശിക്ഷി വിധിച്ചത്.

തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ മുഹമ്മദ്‌ റിയാസിനെയാണ് കോടതി ശിക്ഷിച്ചത് 2022-ലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ജോലി വാഗ്ദാനം നൽകി തിരുപ്പൂരിലേക്ക് ബസ് മാർഗം വിളിച്ചുവരുത്തി. അവിടെയുള്ള സിനിമ തിയേറ്ററിലാണ് ബലാത്സംഗം ചെയ്തത്. കുട്ടിയെ കാണാതായ വിവരത്തിനു പിതാവ് പരാതി നൽകിയതിനെ തുടർന്ന് മറയൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പെൺകുട്ടിയെ തിരുപ്പൂരിൽനിന്ന് കണ്ടെത്തിയത്.

പിഴ തുക പെൺകുട്ടിക്കു നൽകണമെന്നും അല്ലാത്തപക്ഷം ഒരുവർഷം അധികതടവ് അനുഭവിക്കണമെന്നും വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 15 വർഷം പ്രതി അനുഭവിച്ചാൽ മതിയെന്നും കോടതി വിധിച്ചു.

പെൺകുട്ടിക്കു മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി ശുപാർശ ചെയ്തു. മറയൂർ പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കേസിൽ പ്രൊസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിൻകരയിൽ കോടതിയിൽ ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344478/25-year-old-man-sentenced-to-30-years-in-prison-for-raping-16-year-old-girl-in-theater-after-promising-her-a-job)