---
title: "ആൾദൈവത്തിന്റെ ക്രൂരത....: മടിയിലിരുത്തി ഏഴുവയസ്സുകാരിയെ ബലമായി ചുംബിച്ചു, ദൃശ്യങ്ങൾ പുറത്തുവിട്ടത് പിതാവ്, പോക്‌സോ  കേസെടുത്തു"
english_title: "POCSO case against self-proclaimed godman who forcibly kissed a seven-year-old girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344468/pocso-case-against-self-proclaimed-godman-who-forcibly-kissed-a-seven-year-old-girl-new"
published_at: "2026-02-27T06:33:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a0ed90b7c09_poxcso.jpg"
keywords: []
---

# ആൾദൈവത്തിന്റെ ക്രൂരത....: മടിയിലിരുത്തി ഏഴുവയസ്സുകാരിയെ ബലമായി ചുംബിച്ചു, ദൃശ്യങ്ങൾ പുറത്തുവിട്ടത് പിതാവ്, പോക്‌സോ  കേസെടുത്തു

> **Lead Summary:** **ബെംഗളൂരു: **ബെംഗളൂരുവിൽ ഏഴുവയസ്സുകാരിയെ ബലമായി ചുംബിച്ച സംഭവത്തിൽ സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.കർണാടക യാദ്ഗിർ ജില്ലയിലെ 26-കാരനായ മല്ലികാർജുന മുത്യയാണ് പ്രതി.

## Article Content

**ബെംഗളൂരു: **ബെംഗളൂരുവിൽ ഏഴുവയസ്സുകാരിയെ ബലമായി ചുംബിച്ച സംഭവത്തിൽ സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.കർണാടക യാദ്ഗിർ ജില്ലയിലെ 26-കാരനായ മല്ലികാർജുന മുത്യയാണ് പ്രതി.

ഷാപുരിലെ ആശ്രമം സന്ദർശിക്കാനെത്തിയ മഹാരാഷ്ട്ര സ്വദേശികളായ കുടുംബത്തോടൊപ്പമുള്ള പെൺകുട്ടിയെയാണ് ഇയാൾ ഉപദ്രവിച്ചത്.കുഞ്ഞിനോടു മോശമായി പെരുമാറുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി.

 കുട്ടിയുടെ പിതാവ് തന്നെയാണ് വിഡിയോ പകർത്തിയതും സമൂഹമാധ്യമത്തിൽ പങ്കുവച്ചതും.ദൃശ്യങ്ങൾ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു. വിഡിയോ ശ്രദ്ധയിൽപ്പെട്ട കർണാടക ബാലാവകാശ കമ്മിഷൻ സ്വമേധയാ വിഷയത്തിൽ ഇടപെടുകയും അന്വേഷിക്കാൻ പൊലീസിന് നിർദേശം നൽകുകയുമായിരുന്നു.

കുട്ടി ഭയക്കുന്നതും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. അതേസമയം, മുത്യയുടെ സ്പർശനത്തിൽ മോശമായൊന്നും തോന്നിയില്ലെന്നായിരുന്നു കുട്ടിയുടെ മാതാപിതാക്കളുടെ പ്രതികരണം. തുടർന്ന് കുട്ടിക്കും മാതാപിതാക്കൾക്കും കൗൺസിലിങ് നൽകിയ ശേഷം കേസ് റജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344468/pocso-case-against-self-proclaimed-godman-who-forcibly-kissed-a-seven-year-old-girl-new)