---
title: "ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന് പരാതി, ആർ ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്"
english_title: "POCSO case against RSreelekha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344463/pocso-case-against-rsreelekha"
published_at: "2026-02-26T22:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a07fb75cfb9_r_arreelekha.jpg"
keywords: []
---

# ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന് പരാതി, ആർ ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്

> **Lead Summary:** **തിരുവനന്തപുരം: **മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്. തന്‍റെ യൂട്യൂബ് ചാനലിലൂടെ പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയതിലാണ് കേസ്.

## Article Content

**തിരുവനന്തപുരം: **മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്. തന്‍റെ യൂട്യൂബ് ചാനലിലൂടെ പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയതിലാണ് കേസ്.

തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. ദില്ലി നിർഭയ കേസ്, കിളിരൂർ- കവിയൂർ കേസുകൾ, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനിൽ വച്ച് കൊല്ലപ്പെട്ട പെൺകുട്ടി, പെരുമ്പാവൂർ പീഡന കേസ്, തുടങ്ങിയ കേസുകളിലെ അടക്കം വിവരങ്ങൾ പുറത്തുവിട്ടെന്നാണ് പരാതി. സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി നൽകിയ പരാതിയിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344463/pocso-case-against-rsreelekha)