---
title: "വയനാട്ടിലെ ഒരു ശിലാസ്ഥാപന കഥ...ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു, ഒന്നര കൊല്ലം രാഹുലിനേയും- പരിഹാസ പോസ്റ്റുമായി ശിവൻകുട്ടി"
english_title: "v sivankutty trolls rahul gandhi wayanad housing project"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344452/v-sivankutty-trolls-rahul-gandhi-wayanad-housing-project"
published_at: "2026-02-26T20:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a065d8d21df_v_sivankutty.jpg"
keywords: []
---

# വയനാട്ടിലെ ഒരു ശിലാസ്ഥാപന കഥ...ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു, ഒന്നര കൊല്ലം രാഹുലിനേയും- പരിഹാസ പോസ്റ്റുമായി ശിവൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപന ചടങ്ങിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. 'ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു. ഒന്നര കൊല്ലം രാഹുലിനേയും. വയനാട്ടിലെ ഒരു ശിലാസ്ഥാപന കഥ' എന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപന ചടങ്ങിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. 'ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു. ഒന്നര കൊല്ലം രാഹുലിനേയും. വയനാട്ടിലെ ഒരു ശിലാസ്ഥാപന കഥ' എന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

8 സെന്റിൽ 1100 സ്‌ക്വയർഫീറ്റ് വീടാണ് കോൺഗ്രസ് ദുരന്തബാധിതർക്കായി ഒരുക്കുന്നത്. ആറുമാസകാലാവധിക്കുള്ളിൽ ഒന്നാംഘട്ട പദ്ധതി പൂർത്തിയാക്കുമെന്ന് നേതാക്കൾ പറയുന്നു. ഉറ്റവരില്ലാത്ത ഉണങ്ങാത്ത മുറിവ് ജീവിതാവസാനം വരെ അവരുടെ കൂടെ ഉണ്ടാകും. അതിജീവനത്തിന്റെ ഈ യാത്രയിൽ നിങ്ങളോടൊപ്പം ഞങ്ങളുണ്ട്. വയനാട്ടിലെ കോൺഗ്രസിന്റെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

വയനാട്ടിലെ ജനങ്ങൾ തന്റെ കുടുംബാംഗങ്ങളെപ്പോലെയാണെന്നും, എപ്പോഴെല്ലാം തോളോട് തോൾ ചേർന്ന് നിൽക്കാൻ തങ്ങളെ ആവശ്യമുണ്ടോ അപ്പോഴെല്ലാം കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഈ ഭവന പദ്ധതി ദുരന്തബാധിതരോടുള്ള സ്നേഹത്തിന്റെ അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344452/v-sivankutty-trolls-rahul-gandhi-wayanad-housing-project)