---
title: "'കോടിയേരിയുടെ വേർപാട് വല്ലാതെ വേദനയുണ്ടാക്കി; വിയോജിക്കുന്നവരോട് വിദ്വേഷമില്ല, പാർടിയെ മാത്രമാണ് ഭയം' - മുഖ്യമന്ത്രി"
english_title: "pinaray vijayan interview with mohanlal party is my strength and my only fear"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344450/pinaray-vijayan-interview-with-mohanlal-party-is-my-strength-and-my-only-fear"
published_at: "2026-02-26T20:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a0602304d39_pinarayi.jpg"
keywords: []
---

# 'കോടിയേരിയുടെ വേർപാട് വല്ലാതെ വേദനയുണ്ടാക്കി; വിയോജിക്കുന്നവരോട് വിദ്വേഷമില്ല, പാർടിയെ മാത്രമാണ് ഭയം' - മുഖ്യമന്ത്രി

> **Lead Summary:** **( **[www.truevisionnews.com]** )** നമുക്ക് ശേഷം വിട്ടുപിരിയേണ്ടവരെന്ന് കരുതിയവർ നേരത്തെ പോയപ്പോൾ വലിയ വിഷമമുണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ വല്ലാതെ വേദനയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. നടന്‍ മോഹൻലാലുമായുള്ള അഭിമുഖം 'ഇരുവർ' അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**( **[www.truevisionnews.com]** )** നമുക്ക് ശേഷം വിട്ടുപിരിയേണ്ടവരെന്ന് കരുതിയവർ നേരത്തെ പോയപ്പോൾ വലിയ വിഷമമുണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ വല്ലാതെ വേദനയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. നടന്‍ മോഹൻലാലുമായുള്ള അഭിമുഖം 'ഇരുവർ' അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവില്‍ താന്‍ പാര്‍ട്ടിക്ക് കീഴ്​പ്പെട്ട് പോകുന്ന ഒരാളാണെന്നും പാര്‍ട്ടി ആഗ്രഹിക്കുന്ന പൊതുവായ നിലപാടുകളില്‍ അണുവിട വ്യത്യാസം വരരുതെന്ന് ചിന്തിക്കുന്ന ഒരാളാണ് താനെന്നും അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടിയെ ഭയന്നാണ് ജീവിക്കുന്നതെന്നും പിണറായി പറഞ്ഞു. മറ്റൊരു ഭയവും തന്നെ അധികം ബാധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എതിര്‍ക്കുന്നവരോട് പകയോ വിദ്വേഷമോ ഇല്ലെന്നും വാര്‍ത്തകള്‍ തന്നെ ബാധിക്കാറില്ലെന്നും വെളിപ്പെടുത്തിയ മുഖ്യമന്ത്രി, തന്നെ കുറിച്ച് വരുന്ന വാര്‍ത്തകളോട് മാധ്യമങ്ങളെ വിളിച്ച് താന്‍ പരാതി പറയാറില്ലെന്നും വ്യക്തമാക്കി. കണിശക്കാരനാണ് താന്‍ എന്നത് ചിലര്‍ ബ്രാന്‍ഡ് ചെയ്തതാണെന്നും അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിച്ചു.

സാധാരണക്കാരില്‍ സാധാരണക്കാരനായിട്ടാണ് താന്‍ തന്നെത്തന്നെ കരുതുന്നതെന്നും മുഖ്യമന്ത്രി പറയുന്നു.'ഞാനൊരു സാധാരണക്കാരനാണ്. സാധാരണ നിലയിലുള്ള ആളെന്നേ ഞാന്‍ കാണുന്നുള്ളൂ. ഉയര്‍ന്ന വിദ്യാഭ്യാസമോ വലിയ ബൗദ്ധിക ശേഷിയോ എനിക്കില്ല. ഞാനെപ്പോഴും പ്രായോഗികമായ കാര്യങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തിരുന്നത്. ജനങ്ങളുടെ വിഷമം അതിന്‍റെ ഭാഗമായി നില്‍ക്കുകയെന്നതിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്'- മുഖ്യമന്ത്രി മോഹന്‍ലാലിനോട് മനസ് തുറന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344450/pinaray-vijayan-interview-with-mohanlal-party-is-my-strength-and-my-only-fear)